പഠനങ്ങള്‍ പൂര്‍ത്തിയാക്കും വരെ കെ റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല; കെ റെയിലില്‍ പ്രതികരണവുമായി അരുണ്‍ കുമാര്‍
kerala new
പഠനങ്ങള്‍ പൂര്‍ത്തിയാക്കും വരെ കെ റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല; കെ റെയിലില്‍ പ്രതികരണവുമായി അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th March 2022, 1:25 pm

തിരുവനന്തപുരം: പഠനങ്ങള്‍ പൂര്‍ത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ലെന്ന് മാധ്യമപ്രവര്‍ത്തകനും കേരളാ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അരുണ്‍ കുമാര്‍.

വികസനത്താല്‍ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങള്‍ക്കപ്പുറം വളരാറില്ലെന്നും അത് ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നവുമാണെന്നും എന്നാല്‍ ആഘാത പഠനമേ പാടില്ല എന്ന നിലപാടിന്റെ യുക്തി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

‘പൊതുതാത്പര്യങ്ങളേക്കാല്‍ വലുതാണ് സാമൂഹിക, പാരിസ്ഥിതിക ആഘാതം എന്ന് ഉറപ്പിക്കാന്‍ എന്ത് വിദഗ്ദ്ധപഠനമാണ് പ്രതിഷേധിക്കുന്നവരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും പക്കലുള്ളത്. വൈകാരികമായി പദ്ധതി ബാധിതര്‍ക്ക് സംസാരിക്കാം, പക്ഷെ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടേയും പ്രതികരണങ്ങള്‍ എന്തുകൊണ്ടാണ് വൈകാരികമാകുന്നത്. പഠനങ്ങള്‍ പൂര്‍ത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല. ഇതാണ് എന്റെ നിലപാട്,” അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ നിലപാട് കെ. റെയിലില്‍ :
ആധുനികതയുടെ വരവോടെ ഏറെ സ്വീകാര്യമായ ആശയമാണ് വികസനം എന്നത് . ഒട്ടുമിക്കവരും ഇന്നതിനെ ജനാധിപത്യത്തിന്റെ ലെജിറ്റിമസി ഘടകമായിട്ടാണ് കരുതുന്നതും. അതൊരു രാഷ്ട്രീയ ആശയമായി കഴിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെ വികസനത്താല്‍ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങള്‍ക്കപ്പുറം വളരാറുമില്ല. അത് ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നവുമാണ്. എന്നാല്‍ ആഘാത പഠനമേ പാടില്ല എന്ന നിലപാടിന്റെ യുക്തി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല. പൊതുതാത്പര്യങ്ങളേക്കാല്‍ വലുതാണ് സാമൂഹിക, പാരിസ്ഥിതിക ആഘാതം എന്ന് ഉറപ്പിക്കാന്‍ എന്ത് വിദഗ്ദ്ധപഠനമാണ് പ്രതിഷേധിക്കുന്നവരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും പക്കലുള്ളത്. വൈകാരികമായി പദ്ധതി ബാധിതര്‍ക്ക് സംസാരിക്കാം, പക്ഷെ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടേയും പ്രതികരണങ്ങള്‍ എന്തുകൊണ്ടാണ് വൈകാരികമാകുന്നത്. പഠനങ്ങള്‍ പൂര്‍ത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല. ഇതാണ് എന്റെ നിലപാട്.

 

 

 

 

Content Highlights: Journalis arun kumar about K Rail