എഡിറ്റര്‍
എഡിറ്റര്‍
ആ പോസ്റ്റ് എന്റേതല്ല; ചെയ്തതാരണെങ്കിലും മര്യാദയില്ലാത്ത പണിയായിപ്പോയി; എം.എം മണിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് തന്റെതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ ഹര്‍ഷന്‍
എഡിറ്റര്‍
Wednesday 26th April 2017 2:56pm

കോഴിക്കോട്: മന്ത്രി എം.എം മണിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാട്‌സ് ആപ്പ് പോസ്റ്റിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍.

ഒരാള്‍ അയാളുടെ തീവ്രാനുഭവങ്ങള്‍ എവിടെയെങ്കിലും എഴുതിയാല്‍ അത് മറ്റൊരാളുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് കഷ്ടമാണെന്നും സുരേഷെന്ന കുട്ടമ്പുഴക്കാരന്‍ ഫേസ്ബുക്കിലെഴുതിയ അനുഭവക്കുറിപ്പ് ഏതോ ഒരു വിരുതന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് താനെഴുതിയതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിഷയത്തില്‍ ചെറുതല്ലാത്ത പുകിലാണ് ഉണ്ടായതെന്നും വിശദീകരിച്ച് വിയര്‍ത്തെന്നും സുരേഷിനും വിഷമമുണ്ടായിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശമില്ലെന്നും ഹര്‍ഷന്‍ പറയുന്നു.

എനിക്ക് വേണ്ടി എഴുതിയതല്ല എന്ന് വ്യക്തിമായി. മറ്റൊരാള്‍ എഴുതിയതിനോട് എന്റെ പേര് ചേര്‍ത്ത് വെച്ചതാണ്. കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. ചെയ്തതാരണെങ്കിലും മര്യാദയില്ലാത്ത പണിയായിപ്പോയെന്നും ഹര്‍ഷന്‍ പറയുന്നു.

ഹര്‍ഷന്റേതെന്ന പേരില്‍ പ്രചരിച്ച പി.കെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

താനെഴുതിയതാണെന്നമട്ടില്‍ വാട്‌സപ്പിലും ഫേസ്ബുക്കിലും ഇങ്ങനൊരു സാഹിത്യം വ്യാപകമായി പ്രചരിയ്ക്കുന്നുണ്ടെന്ന് ഇന്ന് രാവിലെ ചില സുഹൃത്തുക്കള്‍ അയച്ചുതന്നപ്പോഴാണ് മനസിലായതെന്നും എം.എം മണിയുടെ പ്രസംഗത്തെക്കുറിച്ച് ഇതുവരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.


Dont Miss ഇ.എം.എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടെന്ന് യു.ഡി.എഫ് തീരുമാനം; ഗാന്ധിയുടേയും നെഹ്‌റുവിന്റേയും പ്രതിമകളില്‍ മാത്രം പുഷ്പാര്‍ച്ചന 


രാവിലെ ഒരു സഹോദരി ഈ കുറിപ്പുകണ്ട് കരഞ്ഞുപോയെന്നുംപറഞ്ഞ് വിളിച്ചു. അത്രയ്ക്ക് ദുരന്തപൂര്‍ണമായ ജീവിതമാരുന്നു എന്റേതെന്ന് വാട്‌സപ്പില്‍ പ്രചരിച്ച കുറിപ്പിലുണ്ടത്രേ. ഞാനൊരു ദുരന്തമാണോന്ന് എടയ്ക്ക് എനിയ്ക്ക് തോന്നാറുള്ളതൊഴിച്ചാല്‍ ആ കുറിപ്പില്‍ പറയുന്ന ദുരന്തം എന്റെയല്ല. അത് വായിച്ച് ഇനീം ആരും നെഞ്ചത്ത് തല്ലരുത് എന്നോര്‍ത്താ ഇതെഴുതുന്നത്.അതില്‍ പറഞ്ഞിരിയ്ക്കുന്ന ആള്‍ ഞാനല്ല, അതെഴുതിയതും ഞാനല്ല.

എനിയ്‌ക്കെന്തിനേക്കുറിച്ചെങ്കിലും എന്തെങ്കിലും പറയണവെങ്കില്‍ അതിവിടെ,ഫേസ്ബുക്കില്‍ എന്റെ വാളില്‍ കാണും. വാട്‌സപ്പിലും ഫേസ്ബുക്കിലും എന്റെ പേരും വച്ച് വരുന്ന ദുരന്തങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
അതെഴുതിയത് ആരായാലും ഇങ്ങനൊരു പാര പണിയാന്‍ മെനക്കെട്ടതിന് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നെന്നും പറഞ്ഞായിരുന്നു ഹര്‍ഷന്റെ പോസ്റ്റ് അവസാനിച്ചത്.

Advertisement