എഡിറ്റര്‍
എഡിറ്റര്‍
തെറ്റയില്‍ രാജിവെക്കണം: പാര്‍ട്ടി നിലപാടിനെതിരെ വി.എസ്
എഡിറ്റര്‍
Wednesday 26th June 2013 9:33am

V.S. Achuthananthan

തിരുവനന്തപുരം: ജോസ് തെറ്റയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തെറ്റയില്‍ രാജിവെക്കണമെന്ന് സെക്രട്ടറിയേറ്റില്‍ വി.എസ് നിലപാടെടുത്തു.

ലൈംഗിക ആരോപണം നേരിട്ട സാഹചര്യത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു വി.എസിന്റെ അഭിപ്രായം. എന്നാല്‍ വി.എസിന്റെ ഈ തീരുമാനം മറികടന്നാണ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ് തീരുമാനിച്ചത്.

Ads By Google

തെറ്റയിലിന്റെ രാജിക്കാര്യം തീരുമാനിക്കേണ്ടത് ജനതാദള്‍ എസ് ആണെന്നും രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടിക്ക് ആവില്ലെന്നുമായിരുന്നു വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം.

യോഗത്തിന്റെ തുടക്കത്തില്‍ തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറ്റു വിഷയങ്ങളൊന്നും ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്നും അതൊക്കെ ബന്ധപ്പെട്ട പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കെട്ടെ എന്നും പറഞ്ഞു.

രാവിലെ പത്തിന് എം.എല്‍.എ ഹോസ്റ്റലില്‍ നടന്ന ജനതാദള്‍ നേതാക്കളുടെ യോഗത്തില്‍ ജോസ് തെറ്റയില്‍ രാജി ആവശ്യപ്പെടേണ്ടെന്ന് തീരുമാനിച്ചിരുന്നു. തെറ്റയിലിന് എല്ലാ പിന്തുണയും നല്‍കുമെന്ന് നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കെട്ടെയെന്നാണ് മുന്നണി നേതൃത്വത്തില്‍ ഉണ്ടായ ധാരണ. മുന്നണി യോഗത്തില്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല.

രാവിലെ ചേര്‍ന്ന ജനതാദള്‍ നേതൃയോഗം തെറ്റയില്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു ആരോപണം നേരിടുന്ന ജോസ് തെറ്റയിലിന് രാഷ്ട്രീയവും ധാര്‍മ്മികവുമായ പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് മാത്യു.ടി.തോമസ് വ്യക്തമാക്കുകയും ചെയ്തു.

Advertisement