എഡിറ്റര്‍
എഡിറ്റര്‍
ജോസ് തെറ്റയിലിന്റെ രാജി വൈകും: മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം
എഡിറ്റര്‍
Monday 24th June 2013 9:20am

jose-thettayil

തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന.  തെറ്റയിലിന്റെ രാജി ക്കാര്യം ജനതാദള്‍ എസ് തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം.

തിങ്കളാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അടിയന്തിര ജനതാദള്‍ എസ് യോഗം ചൊവാഴ്ച ചേരുമെന്നാണ് റിപ്പോര്‍ട്ട്.

Ads By Google

സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് രാജി വൈകുന്നത്. തെറ്റയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ രാജി വെച്ചേക്കും.

മഞ്ഞപ്ര സ്വദേശിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച പരാതി യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കി. വെബ് കാം ദൃശ്യങ്ങളും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത് മാധ്യമങ്ങള്‍ക്കും യുവതി നല്‍കിയിരുന്നു. ഇന്ന് ഈ ദൃശ്യങ്ങള്‍ പോലീസിന് ഔദ്യോഗികമായി നല്‍കുമെന്നാണ് അറിയുന്നത്. മകനുമായി വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ നിരന്തരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും വ്യക്തിവൈരാഗ്യവുമാണെന്നാണ് തെറ്റയില്‍ പറയുന്നത്. യുവതിയെ നേരത്തേ അറിയാമെന്നും തെറ്റയില്‍ സമ്മതിച്ചിട്ടുണ്ട്.

 

Advertisement