ആന്‍സലോട്ടി റയലില്‍ നിക്കട്ടെ, ബ്രസീലിനെ ഞാന്‍ ഏറ്റെടുക്കാം; ആഗ്രഹം പ്രകടിപ്പിച്ച് മൗറീഞ്ഞോ
Football
ആന്‍സലോട്ടി റയലില്‍ നിക്കട്ടെ, ബ്രസീലിനെ ഞാന്‍ ഏറ്റെടുക്കാം; ആഗ്രഹം പ്രകടിപ്പിച്ച് മൗറീഞ്ഞോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 9:08 am

ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയുടെ പരിശീലകനായ ജോസെ മൗറീഞ്ഞോ തന്റെ കോച്ചിങ് ഭാവിയെകുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തോടെ മൗറീഞ്ഞോയുടെ റോമയുമായുള്ള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം.

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ ആവാന്‍ താല്പര്യമുണ്ടെന്നും റയല്‍ മാഡ്രിഡിന്റെ പരിശീലകനാവാന്‍ ഏറ്റവും അനുയോജ്യന്‍ കാര്‍ലോസ് ആന്‍സലോട്ടിയാണെന്നുമാണ് മൗറീഞ്ഞോ പറഞ്ഞത്.

‘ഒരു ഭ്രാന്തനായ ആള്‍ മാത്രമേ റയല്‍ മാഡ്രിഡ് വിടുകയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് നല്‍കിയ സൂചനയില്‍ നിന്ന് കാര്‍ലോ റെയില്‍ തുടരുമെന്ന് എനിക്കുറപ്പുണ്ട്. കാരണം ആന്‍സലോട്ടി റയല്‍ മാഡ്രിനെ വളരെ അനുയോജ്യനായ ഒരു പരിശീലകനാണ്,’ മൗറീഞ്ഞോ ടി.ജി വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റയല്‍ മാഡ്രിഡിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചും മൗറീഞ്ഞോ പ്രതികരിച്ചു.

‘നിങ്ങള്‍ക്കൊരു സൂപ്പര്‍ കോച്ച് ഉള്ളപ്പോള്‍ ഞാന്‍ റയല്‍ മാഡ്രിഡില്‍ എങ്ങനെ വരും. റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം ഒരു ഇന്റലിജന്റ് മനുഷ്യനാണ്. ആന്‍സലോട്ടിയുടെ കീഴില്‍ ഈ സീസണ്‍ മികച്ച രീതിയില്‍ പോവുമെന്നും അടുത്ത സീസണിലും കാര്‍ലോ റയലില്‍ ഉണ്ടാവുമെന്നും എനിക്കുറപ്പുണ്ട്,’ മൗറീഞ്ഞോ കൂട്ടിചേര്‍ത്തു.

ജോസെ മൗറീഞ്ഞോക്ക് സൗദിയില്‍ നിന്നും വലിയ ഓഫറുകള്‍ വന്നിരുന്നു എന്നാല്‍ അതെല്ലാം റോമ മാനേജര്‍ തള്ളികളയുകയായിരുന്നു. ആന്‍സലോട്ടിയുടെ റയല്‍ മാഡ്രിഡിലെ കരാര്‍ ഈ വര്‍ഷം അവസാനിക്കുന്നതോടെ കാര്‍ലോയെ ബ്രസീലിയന്‍ പരിശീലകനായി നിയമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ആന്‍സലോട്ടി റയല്‍ മാഡ്രിഡില്‍ തന്നെ തുടരുകയാണെങ്കില്‍ ബ്രസീലിന് മറ്റൊരു ഓപ്ഷന്‍ നോക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ബ്രസീല്‍ ടീമിനെ നിയന്ത്രിക്കാന്‍ മൗറീഞ്ഞോ ആഗ്രഹം പ്രകടിപ്പിച്ചതായി യു.ഒ.എല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിരി എയില്‍ മൗറിഞ്ഞോക്ക് കീഴില്‍ റോമ 13 മത്സരങ്ങളില്‍ നിന്നും 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

അതേസമയം സ്പാനിഷ് ലീഗില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അന്‍സലോട്ടിയും സംഘവും.

Content Highlight: Jose Mourinho want to the Brazil national team managerial role.