| Tuesday, 21st May 2013, 11:30 am

റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മൗറീഞ്ഞോ ഒഴിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മാഡ്രിഡ്:  ഈ സീസണ്‍ അവസാനത്തോടെ റയര്‍ മാഡ്രിഡിന്റെ പരിശീലക കുപ്പായമഴിക്കാന്‍ ജോസ് മൗറീഞ്ഞോ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെല്‍സിയില്‍ നിന്ന് റയലിലെത്തിയ മൗറീഞ്ഞോ തിരിച്ച് ചെല്‍സിയിലേക്ക് തന്നെ  പോകുമെന്നാണ് അറിയുന്നത്. പരിശീലന കുപ്പായത്തില്‍ നീണ്ട നാളത്തെ പ്രാഗത്ഭ്യമുണ്ട്
പോര്‍ച്ചുഗീസുക്കാരനായ ഈ 50 കാരന്.[]
ജൂണില്‍ അവസാനിക്കുന്ന ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്.  എന്നാല്‍ സീസണില്‍ ഇതുവരെയായി ഒരു ഫൈനലില്‍ പോലും ജയിക്കാന്‍ റെയലിനായിട്ടില്ല.

മൗറീഞ്ഞോയുമായി പ്രത്യേക കരാറുകളിലോ, ഉടമ്പടിയിലോ ടീം മാനേജ്‌മെന്റ്  ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുകൊണ്ടാണ് കാലാവധി പൂര്‍ത്തിയാക്കി മൗറീഞ്ഞോ തിരികെ ചെല്‍സിയിലേക്ക് തന്നെ മടങ്ങി പോകാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ മൗറീഞ്ഞോയുമായുള്ള പരിശീലക ബന്ധം അവാസാനിപ്പിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്ളോറന്റിനോ പെരസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാനത്ത് നിന്ന് മൗറീഞ്ഞോ വിടവാങ്ങാന്‍ പറ്റിയ സമയമാണിതെന്നും പെരസ് കൂട്ടിച്ചേര്‍ത്തു.

സീസണില്‍ ഇതുവരെ കിരീടങ്ങളൊന്നും നേടി കൊടുക്കാനാവാത്തതാണ് പ്രസിഡന്റ് ഇങ്ങനെ പറയാന്‍ ഇടയാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
മൗറീഞ്ഞോയുടെ ചെല്‍സിയോടുള്ള പ്രത്യക സ്‌നേഹമാണ് അദ്ദേഹത്തെ ചെല്‍സിയിലേക്ക് തന്നെ തിരികെ വരാന്‍ പ്രേരിപ്പിച്ചതെന്ന് ചെല്‍സിയുടെ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംബാര്‍ഡ് പറഞ്ഞു. ചെല്‍സിയിലേക്ക് തിരികെയെത്തുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ചെല്‍സിയിലെ മറ്റ്  ടീമംഗങ്ങളും പറഞ്ഞു.

We use cookies to give you the best possible experience. Learn more