പൈതലാം യേശുവേ.... മകള്‍ പാടിയ കരോള്‍ ഗാനം പങ്കുവെച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ജോജു ജോര്‍ജ്ജ്
Malayalam Cinema
പൈതലാം യേശുവേ.... മകള്‍ പാടിയ കരോള്‍ ഗാനം പങ്കുവെച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ജോജു ജോര്‍ജ്ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th December 2020, 3:34 pm

എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്ന തിരക്കിലാണ്. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. മകള്‍ സാറയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ടാണ് നടന്‍ ജോജു ജോര്‍ജ്ജ് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പൈതലാം യേശുവേ എന്ന് തുടങ്ങുന്ന ഗാനമാണ് സാറ പാടിയിരിക്കുന്നത്. സാറയുടെ പാട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. നേരത്തെ ഉണരുമീ ഗാനം എന്ന പാട്ടും പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ ഗാനവും സാറ പാടിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

പ്രിയപ്പെട്ട എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ എന്നാണ് ജോജു ജോര്‍ജ്ജ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

സണ്‍ഫീര്‍. കെ സംവിധാനം ചെയ്യുന്ന പീസ് ആണ് ജോജു പുതുതായി അഭിനയിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ജോജുവിനോടൊപ്പം സിദ്ദീഖ്, ശാലു റഹിം, ആശാ ശരത്, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജൂണ്‍ സിനിമയ്ക്ക് ശേഷം സംവിധായകന്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം മധുരത്തിലും നടന്‍ ജോജു ജോര്‍ജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് മധുരം.

ജോജുവിനെക്കൂടാതെ അര്‍ജുന്‍ അശോക്, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ ചെയ്യുന്നത് ജിതിന്‍ സ്റ്റാനിസ്ലാസാണ്. ആഷിക് അമീര്‍ ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joju George wishes Merry Christmas along with his daughter’s song