എഡിറ്റര്‍
എഡിറ്റര്‍
‘വെറുതെ വിടില്ല നിന്നെ, ഞാന്‍ നിന്നെ കണ്ടെത്തിയിരിക്കും; ഇതിന് മാപ്പു ചോദിപ്പിച്ചിരിക്കും’; ആരാധികയെ അപമാനിച്ച സംഭവത്തില്‍ പൊട്ടിത്തെറിച്ച് ജോണ്‍ എബ്രഹാം
എഡിറ്റര്‍
Saturday 25th November 2017 4:32pm

ന്യൂദല്‍ഹി: ശൈശവത്തിലാണെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മറക്കാനാവത്ത നിരവധി മുഹൂര്‍ത്തങ്ങളേയും താരങ്ങളേയും ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇതിഹാസ താരങ്ങളായ ദെല്‍പീയറോ, മാര്‍ക്കോ മറ്റരാസി, ഡീഗോ ഫോര്‍ലാന്‍, നിക്കോളാസ് അനല്‍ക്കെ തുടങ്ങിയവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ഇന്ത്യന്‍ താരങ്ങളായ ജെജെ ലാല്‍പെഖൂല, സേന റാള്‍ട്ടെ, സന്ദേശ് ജിങ്കാന്‍, സി.കെ വിനീത് തുടങ്ങിയവരെ താരപ്രഭയിലേക്ക് ഉയര്‍ത്താനും ഐ.എസ്.എല്ലിന് സാധിച്ചിട്ടുണ്ട്.

അതേസമയം, അനിഷ്ടകരമായ പല സംഭവങ്ങളും ഐ.എസ്.എല്ലില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. ചെന്നൈയ്ക്ക് എതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ആരാധികയെ കാണികള്‍ അപമാനിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നോര്‍ത്ത് ഈസ്റ്റ് ഉടമയായ ജോണ്‍ എബ്രഹാം രംഗത്ത് വന്നിരിക്കുകയാണ്.

കായകി വിനോദം ആര്‍ക്കെങ്കിലും സുരക്ഷിതമല്ലാത്തതായി മാറുന്നത് തന്നെ വളരെ അസ്വസ്ഥനാക്കുന്നുവെന്നായിരുന്നു ജോണിന്റെ പ്രതികരണം. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സ്‌പോര്‍ട്‌സില്‍ നിന്നും ഞാന്‍ സ്വീകരിച്ചത് പോസിറ്റീവിറ്റി മാത്രമാണ്. വ്യത്യസ്തരായവര്‍ക്കൊപ്പം കളിക്കുന്നതു മുതല്‍, തോല്‍വിയെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പോടെ സമീപിക്കാനും മനുഷ്യത്വത്തോടെ വിജയം കൈവരിക്കാനുമായിരുന്നു അത്. ജോണ്‍ പറയുന്നു.

‘ മനുഷ്യവികാരത്തെ കുറിച്ച് ചിന്തിക്കാത്തവരുടെ ആക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് പറയാനുള്ളത്, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. ആ നിമിഷം നിനക്ക് തോന്നിയ ഏകാന്തത ഇനി അനുഭവിക്കേണ്ടി വരില്ല. ഞാന്‍ നിന്നെ നേരിട്ടു കണ്ട് നീ സുരക്ഷിതയാണെന്ന് ഉറപ്പു വരുത്തും.’ അദ്ദേഹം പ്രസ്താവനയില്‍ കുറിക്കുന്നു.

അതേസമയം അക്രമികളായ ആരാധകരെ യഥാര്‍ത്ഥ ആരാധകരായി കാണുന്നില്ലെന്നും അത്തരക്കാരെ താനും ചെന്നെ ടീം ഉടമ അഭിഷേകും വെറുതെ വിടില്ലെന്നും പറഞ്ഞ ജോണ്‍ ‘നിങ്ങളെ ഞാന്‍ കണ്ടെത്തും ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തുകയും മാപ്പ് ചോദിപ്പിക്കുകയും ചെയ്യും.’ എന്നും കൂട്ടിചേര്‍ക്കുന്നു.

Advertisement