ടി-20യിൽ രണ്ട് ടീമും അടിച്ചെടുത്തത് 412 റൺസ്; സൗത്ത് ആഫ്രിക്കയിൽ ബാറ്റിങ് വിസ്ഫോടനം
Cricket
ടി-20യിൽ രണ്ട് ടീമും അടിച്ചെടുത്തത് 412 റൺസ്; സൗത്ത് ആഫ്രിക്കയിൽ ബാറ്റിങ് വിസ്ഫോടനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 9:58 am

എസ്.എ 20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന് ആവേശകരമായ വിജയം. ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് സൂപ്പര്‍ കിങ്സ് തകര്‍ത്തുവിട്ടത്.

വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ജയന്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. ദര്‍ബാന്‍ ബാറ്റിങ് നിരയില്‍ ബിയാണ്‍ മള്‍ഡര്‍ 40 പന്തില്‍ 51 റണ്‍സും ജെജെ സ്മട്ട്‌സ് 34 പന്തില്‍ 55 റണ്‍സും ഹെന്റിച്ച് ക്ലാസന്‍ 16 പന്തില്‍ 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ ജയന്റ്‌സ് 203 എന്ന വലിയ വിജയലക്ഷ്യം സൂപ്പര്‍ കിങ്‌സിന് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു.

ദര്‍ബാന്‍ ബൗളിങ് നിരയില്‍ നിസാദ് വില്യംസ് മൂന്ന് വിക്കറ്റും ഡഗ് ബ്രസ്വല്‍ രണ്ട് വിക്കറ്റും നാന്ദ്ര ബര്‍ഗര്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് 19.5 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. സൂപ്പര്‍ കിങ്സ് ബാറ്റിങ് നിരയില്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് 29 പന്തില്‍ 57 റണ്‍സും ല്യൂസ് ഡു പ്യൂയസ് 47 പന്തില്‍ 57 റണ്‍സും വെയ്ന്‍ മാഡ്‌സെന്‍ 29 പന്തില്‍ പുറത്താവാതെ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ജോബര്‍ഗ് ഏഴ് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ പത്ത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും അഞ്ച് തോല്‍വിയും അടക്കം 17 പോയിന്റുമായി നാലാം സ്ഥാനത്താണ് സൂപ്പര്‍ കിങ്സ്.

സൗത്ത് ആഫ്രിക്ക ടി-20 ലീഗ് സെമി ഫൈനലില്‍ ഫെബ്രുവരി ഏഴിന് പാള്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Joburg Super kings won in SA T2O.