എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ സ്ത്രീകള്‍ക്ക് നയനന്ത്രതലത്തില്‍ തൊഴിലവസരങ്ങള്‍
എഡിറ്റര്‍
Thursday 8th January 2015 4:05pm

job-01

ജിദ്ദ: സൗദിയില്‍ നയനന്ത്ര പ്രതിനിധിയായും സെക്കന്റ് സെക്കട്ടറി തലത്തിലും സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളുണ്ടെന്ന് വിദേകാര്യ മന്ത്രാലയം. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ നന്നായി പെരുമാറാന്‍ കഴിവുള്ളവരും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും ആയിരിക്കണം

മുമ്പ് പൊതുസ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിട്ടവര്‍ക്കും സൗദിക്കാരനല്ലാത്ത പുരുഷനെ വിവാഹം ചെയ്തവര്‍ക്കും ഈ അവസരങ്ങള്‍ ലഭിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ജോലിക്ക് അപേക്ഷിക്കുന്നവര്‍ നല്ല ആരോഗ്യമുള്ളവരും കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്നവരും ആയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ജോലി സംബന്ധമായി എവിടെ പോകണമെന്ന് പറഞ്ഞാലും പോകാന്‍ തയ്യാറാണെന്ന് കാണിച്ച് കരാര്‍ ഒപ്പിട്ട് നല്‍കേണ്ടിവരും. നയനന്ത്രതലത്തില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ 30 വയസില്‍ താഴെ പ്രായമുള്ളവരും സെക്കന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നര്‍ 35 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.

നയനന്ത്രതലത്തില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും സെക്കന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നര്‍ക്ക് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. രാഷ്രീയം, നിയമം, സാമ്പത്തിക ശാസ്ത്രം, മാധ്യമ പ്രവര്‍ത്തനം, പബ്ലിക് റിലേഷന്‍, അന്തര്‍ ദേശീയഭാഷ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇന്റര്‍നാഷണല്‍ ബിസിനസ് മനേജ്‌മെന്റ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കാണ് അവസരം ലഭിക്കുക.

ജനുവരി 18,19 ദിവസങ്ങളിലാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

Advertisement