ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
ജെ.എന്‍.യു തെരഞ്ഞെടുപ്പ് അവസാനിച്ചു, വോട്ടെണ്ണല്‍ ഉടന്‍; ജയപ്രതീക്ഷയോടെ അംബേദ്കറൈറ്റ്, ഇടത് സംഘടനകൾ
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 10:59pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചു. വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. നാളെ വൈകീട്ട് ആവുന്നതോടെ മാത്രമേ മുഴുവന്‍ ഫലവും പുറത്ത് വരികയുള്ളു.

എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നീ ഇടത് സംഘടനകള്‍ സംയുക്തമായി യുണൈറ്റഡ് ലെഫ്റ്റ് എന്ന പേരിലും, അംബേദ്കറൈറ്റ് സംഘടനയായ ബാപ്‌സ, എ.ബി.വി.പി തുടങ്ങിയവരാണ് ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ കക്ഷികള്‍. കഴിഞ്ഞ തവണ വിജയം ഇടത് സഖ്യത്തിനൊപ്പമായിരുന്നു.


ALSO READ: കെ.കെ രമയെ ചീത്ത വിളിക്കാന്‍ ആര്‍ക്കുണ്ട് യോഗ്യത; സൈബര്‍ ഭക്തജനങ്ങൾക്കെതിരെ മുന്‍ എസ്.എഫ്.ഐ നേതാവ് സീനാ ഭാസ്‌ക്കര്‍


67.83 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്ന പോളിങ്ങ്. 7644 വോട്ടുകളില്‍ 5185 എണ്ണമാണ് പോള്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശതമാനം വോട്ടിങ്ങ് നടന്നത് എ.ബി.വി.പിക്ക് സ്വാധീനമുള്ള സയന്‍സ് വിഭാഗത്തിലാണ്. 75.64 ശതമാനം.

എന്നാല്‍ ഇടത്, അംബേദ്കറൈറ്റ് സംഘടനകള്‍ക്ക് സ്വാധീനമുള്ള ഭാഷ പഠന വിഭാഗത്തിലാണ്് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തിട്ടുള്ളത്. 1764 വോട്ടുകള്‍.

സ്‌കൂള്‍ കൗണ്‍സിലര്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ പ്രധാന സീറ്റുകള്‍ എണ്ണും.


ALSO READ: നാക്ക് വിസിറ്റിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഹൈന്ദവവല്‍ക്കരണം; നാക്ക് അധികൃതരോട് നുണ പറയാനും നിര്‍ദേശം


വിജയപ്രതീക്ഷയിലാണ് യുണൈറ്റഡ് ലെഫ്റ്റും, ബാപ്‌സയും. എന്നാല്‍ ആര്‍.എസ്.എസ് വിരുദ്ധ വോട്ടുകള്‍ ഈ സംഘടനകള്‍ക്കായി വിഭജിക്കുന്നത് കൊണ്ട് എ.ബി.വി.പിയും ജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

നേരത്തെ നടന്ന ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി ജയിച്ചിരുന്നു.

Advertisement