എഡിറ്റര്‍
എഡിറ്റര്‍
ആയിരത്തിലേറെ ഗവേഷക സീറ്റുകള്‍ വെട്ടിക്കുറച്ച് ജെ.എന്‍.യു; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
എഡിറ്റര്‍
Thursday 23rd March 2017 9:02am

ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ഗവേഷക സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു. ആയിരത്തിലേറെ സീറ്റുകളാണ് ഇല്ലാതാക്കപ്പെട്ടത്. തീരുമാനത്തിനെതിരെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച സര്‍വ്വകലാശാല പുറത്തിറക്കിയ 2017-2018 അധ്യയന വര്‍ഷത്തേക്കുള്ള ഇ-പ്രോസ്‌പെക്റ്റസിലാണ് സീറ്റുകളുടെ എണ്ണം കുറച്ച വിവരം ഉള്ളത്. എം.ഫിലിനും പിഎച്ച്.ഡിയ്ക്കുമുള്ള സീറ്റുകളുടെ എണ്ണമാണ് സര്‍വ്വകലാശാല വെട്ടിക്കുറച്ചത്. 1234 സീറ്റുകളാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കില്‍ പുതിയ പരിഷ്‌കാരത്തോടെ അത് വെറും 194 ആയി കുറഞ്ഞു.


Also Read: നിലപാടില്‍ വിയോജിപ്പ്; കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ പറ്റില്ലെന്ന് എ.കെ ബാലന്‍; അവാര്‍ഡ് ചടങ്ങ് മാറ്റിവച്ചു


ഇത് കൂടാതെ സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇന്ത്യന്‍ ലാംഗ്വേജസ്, തുടങ്ങിയ വിവിധ സെന്ററുകളില്‍ ഈ വര്‍ഷം ഗവേഷണത്തിന് പ്രവേശനമുണ്ടാകില്ലെന്നും പ്രോസ്‌പെക്റ്റസ് പറയുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന നടപടിയാണ് ഇത്.

അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും എതിര്‍പ്പ് അവഗണിച്ചാണ് സര്‍വ്വകലാശാല സീറ്റുകളുടെ എണ്ണം കുറച്ചത്. യു.ജി.സി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി അനുവദിച്ചിരുന്നെങ്കിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു.

Advertisement