എഡിറ്റര്‍
എഡിറ്റര്‍
ജെ.എന്‍.യുവിനെ ഇനി വനിതാ വിദ്യാര്‍ത്ഥികള്‍ നയിക്കും; എ.ബി.വി.പിയെ പ്രതിരോധിക്കാന്‍ ഐസയും എസ്.എഫ്.ഐയും ഒരുമിച്ച് മത്സരിക്കും
എഡിറ്റര്‍
Wednesday 30th August 2017 9:57pm

 

ന്യൂദല്‍ഹി: ജെ.എന്‍.യുവിനെ ഇനി വനിതാ വിദ്യാര്‍ത്ഥികള്‍ നയിക്കും. സെപ്തംബര്‍ എട്ടിന് നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്.

എ.ബി.വി.പിയെ പ്രതിരോധിക്കുന്നതിനായി ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ,
എന്നീ സംഘടനകള്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. എന്നാല്‍ എ.ഐ.എസ്.എഫ് ഒറ്റക്കാണ് മത്സരിക്കുന്നത്.


Also read കള്ളപ്പണം പിടിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം; നോട്ട് നിരോധനത്തിന് ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്‌ലി


എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ സഖ്യത്തിനായി ഐസ അംഗം ഗീതാ കുമാരി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. എ.ഐ.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രമുഖ സിപിഐ നേതാവ് ഡി രാജയുടെ മകളായ അപരാജിത രാജയാണ് ബാപ്സയുടെ സ്ഥാനാര്‍ത്ഥി ഷബ്ന അലിയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി നിധി തൃപതിയും എന്‍.എസ്.യു സ്ഥാനാര്‍ത്ഥിയായി വൃഷ്ണിക സിംഗും മത്സരിക്കുന്നു.

Advertisement