എഡിറ്റര്‍
എഡിറ്റര്‍
ജെ.എന്‍.യു തെരഞ്ഞെടുപ്പ്; ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഇടത് സഖ്യത്തിന്റെ ഉജ്ജ്വല കുതിപ്പ്
എഡിറ്റര്‍
Saturday 9th September 2017 4:15pm

ന്യൂദല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഇടതു സഖ്യം മുന്നേറുകയാണ്. രണ്ട് സ്‌കൂളുകളിലെ 10 കൗണ്‍സിലര്‍ സീറ്റുകളില്‍ എട്ടിലും ഇടത് സഖ്യം വിജയിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ നാലും ഇടതുസഖ്യം നേടി. ഒരു സീറ്റ് ബാസോ വിജയിച്ചു. രണ്ട് സ്‌കൂളുകളുടെയും കണ്‍വീനര്‍ പോസ്റ്റ് ഇടതുസഖ്യത്തിനാണ്.

എ.ബിവി.പിയും ഇടതുസഖ്യവും ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷനും തമ്മിലാണ് ഇത്തവണ പ്രധാന മത്സരം. ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ് എന്നിവ ഒരുമിച്ചാണ് ഇടതു സഖ്യമായി മത്സരിക്കുന്നത്. പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എ.ഐ.എസ്.എഫ് സഖ്യത്തില്‍ നിന്നു വിട്ടുനിന്നു.


Also Read: ‘ചാഹലിന് കോഹ്‌ലി വെറും ചങ്കല്ല, ചങ്കിടിപ്പാണ്’; കാരണം ചാഹലിന്റെ വീടിന്റെ ചുമരില്‍ തൂങ്ങുന്ന ഈ ചിത്രം പറയും


സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും ഇടതുസഖ്യം വിജയിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ പോസ്റ്റുകളിലും ഇടതുസഖ്യം വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.

കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ 59% പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 2600 വിദ്യാര്‍ഥികളില്‍ 1700 പേര്‍ വോട്ടു ചെയ്തിരുന്നു. ഇത്തവണ 2300 പേരില്‍ 1200 പേരാണ് വോട്ടു ചെയ്യാനെത്തിയത്.

എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ സ്ഥാനാര്‍ത്ഥികളെ അണിനിരത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഗീതാകുമാരി (ഇടതുസഖ്യം), അപരാജിത രാജ (എ.ഐ.എസ്.എഫ്), നിധി ത്രിപാഠി (എ.ബി.വി.പി), വൃഷ്ണിക സിങ് (എന്‍.എസ്.യു.ഐ) എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

Advertisement