എഡിറ്റര്‍
എഡിറ്റര്‍
ശ്രീനഗറില്‍ ഭീകരാക്രമണം: അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Wednesday 13th March 2013 12:06pm

ശ്രീനഗര്‍: ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ  ഭീകരാക്രമണം.

Ads By Google

ഭീകരാക്രമണത്തില്‍ 5 സി.ആര്‍.പി.എഫ് ജവാന്‍മാരും 2 തീവ്രവാദികളും കൊല്ലപ്പെട്ടു.  ബെമിന പബ്ലിക്ക് സ്‌കൂളിന് സമീപത്തായിരുന്നു ഇന്ന്‌ ഭീകരാക്രമണമുണ്ടായത്.

സ്‌കൂളിലെ കുട്ടികള്‍ പുറത്ത് നിന്ന് കളിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് ശ്രീനഗര്‍ ഐ.ജി എസ്.എം സഹായി പറഞ്ഞു.

ഏകദേശം അരമണിക്കൂര്‍ ശക്തമായ ഏറ്റുമുട്ടല്‍ ഉണ്ടായി. 3  വര്‍ഷത്തിന് ശേഷം ആദ്യമായാണ് ശ്രീനഗറില്‍ ഇത്തരത്തിലുള്ള ഒരു ഏറ്റുമുട്ടല്‍ ഉണ്ടായത്.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത്‌വരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തില്ല.

Advertisement