എഡിറ്റര്‍
എഡിറ്റര്‍
കൃഷ്ണദാസിനെ കുഷ്യന്‍ സീറ്റിലിരുത്തിയവര്‍ ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും തെരുവിലിട്ട് ചവിട്ടി : ജിഷ്ണുവിന്റെ അമ്മാവന്‍
എഡിറ്റര്‍
Wednesday 5th April 2017 12:20pm

തിരുവനന്തപുരം: കോടികളുള്ള കൃഷ്ണദാസിനെ കുഷ്യന്‍ സീറ്റിലിരുത്തി മാന്യമായി പെരുമാറുകയും ഒരു മണിക്കൂര്‍ കൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയും ചെയ്തവര്‍ ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും തെരുവിലിട്ട് ചവിട്ടുകയായിരുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്.

ഡി.ജി.പി ഓഫീസിന് മുന്നില്‍ കുത്തിയിരിക്കും എന്ന് പറയാനാണ് ഞങ്ങള്‍ അവിടെ എത്തിയത്. ഡി.ജി.പിയെ കാണണമെന്നും പറഞ്ഞു. ആറ് പേരെ കടത്തിവിടാമെന്നും ബാക്കിയുള്ളവര്‍ പുറത്തിരിക്കണമെന്നും മ്യൂസിയം സി.ഐ പറഞ്ഞു. അദ്ദേഹം മാന്യമായാണ് പെരുമാറിയത്.

എന്നാല്‍ പിന്നീട് പൊലീസുകാര്‍ തങ്ങളെ തടയാന്‍ ആരംഭിച്ചപ്പോള്‍ മ്യൂസിയം എസ്.ഐ തങ്ങളുടെ അടുത്ത് എത്തുകയും മാധ്യമങ്ങളും മറ്റുള്ളവരും കാണാതെ വയറ്റില്‍ ചവിട്ടി തള്ളിയിടുകയും ചെയ്തു. അവര്‍ മഹിജേച്ചിയേയും മര്‍ദ്ദിച്ചു.

ഞങ്ങള്‍ ഇങ്ങനെയൊരു സമരം ആഗ്രഹിച്ചതല്ല. പൊലീസിനോട് കാര്യം പറയണം. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ സമരമാക്കി മാറ്റിയത് പൊലീസിന്റെ ഗൂഢാലോചനയാണ്.


Dont Miss സര്‍ക്കാരിനെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ചീത്ത വിളിച്ച് വി.എസ് 


കൃഷ്ണദാസിന്റെ പണിയാളാവുന്നവര്‍ ഇപ്പോഴും പൊലീസിലുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ ചോരത്തുള്ളികളാണ് കോളേജില്‍ നിന്നും ലഭിക്കുന്നത്. അവന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയും വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് വേണ്ടിയും സമരം ചെയ്ത ഞങ്ങളുടെ മകനെ അവര്‍ കൊന്ന് കെട്ടിതൂക്കിയതാണ്. ഞങ്ങളുടെ കുഞ്ഞ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല.

കൃഷ്ണദാസിനെ ചോദ്യം ചെയ്താല്‍ എല്ലാ തെളിവും നിങ്ങള്‍ക്ക് തെളിവുകിട്ടു. കേരളത്തിലെ ജിഷ്ണുവിനെപ്പോലെ മക്കളുള്ള അമ്മമാര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ സമരം. ഇത്തരം പൊലീസുകാര്‍ക്കെതിരെ കോടതിയില്‍ ഞങ്ങളെ വഞ്ചിച്ച അഭിഭാഷകര്‍ക്കെതിരെ ജിഷ്ണുവിനെ വഞ്ചിച്ച ഡോക്ടര്‍മാര്‍ക്കെതിരെയെല്ലാമാണ് ഞങ്ങളുടെ സമരം.

മഹിജയുടെ വയറിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. തന്റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement