എഡിറ്റര്‍
എഡിറ്റര്‍
ഏട്ടനു വേണ്ടി മരിക്കാനും തയ്യാര്‍; മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരും: അവിഷ്ണ
എഡിറ്റര്‍
Saturday 8th April 2017 8:41am

 

കോഴിക്കോട്: ഏട്ടന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ. ഏട്ടന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെനന്നും വളയത്തെ വീട്ടില്‍ നിരാഹാരം തുടരുന്ന അവിഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Also read ‘മുത്തലാഖില്‍ നിന്ന് രക്ഷപ്പെടണോ മതം മാറി ഹൈന്ദവ പുത്രന്മാരോട് ഐ ലവ് യു പറയു’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി 


തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജാശുപത്രിയില്‍ സമരം ജിഷ്ണുവിന്റെ അമ്മയും അമ്മാവനും തുടരുന്ന നിരാഹാര സമരം മൂന്നാം ദിവസം പിന്നിട്ടു. അമ്മ മടങ്ങിയെത്തുംവരെ സമരം ചെയ്യുമെന്നാണ് നേരത്തെ അവിഷ്ണയും പ്രഖ്യാപിച്ചരുന്നത്. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്ത കുട്ടിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കയറിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കൊരു ക്ഷീണവും തോന്നുന്നില്ലെന്നാണ് അവിഷ്ണയുടെ പ്രതികരണം. ക്ഷീണമൊന്നുമില്ലെന്നും ഏട്ടനു വേണ്ടി മരിക്കാനും താന്‍ തയ്യാറാണെന്നും അവിഷ്ണ പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായാലും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള സാധ്യത കുറവാണ്. വീട്ടില്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആലോചനയുണ്ട്. വീട്ടില്‍ സമരം ചെയ്യുന്ന അവിഷ്ണയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു രാവിലെ സന്ദര്‍ശിച്ചു. നാട്ടുകാരും കുട്ടിക്ക് പിന്തുണയുമായി സമരരംഗത്തുണ്ട്.

Advertisement