എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയി; കേസ് എറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐ നിലപാട് അറിയിക്കണം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി
എഡിറ്റര്‍
Monday 23rd October 2017 1:22pm

 

ന്യൂദല്‍ഹി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള കേസ് എറ്റെടുക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്കക്കകം നിലപാട് അറിയിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.


Also Read: ഹോര്‍ലിക്‌സും ബൂസ്റ്റുമൊക്കെ കഴിച്ച് വളര്‍ന്നവനല്ല ഞാന്‍: ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; കാരവന്‍ സ്വപ്‌നത്തില്‍ പോലുമില്ല; വിവാദത്തോട് പ്രതികരിച്ച് ശരത്


കേസന്വേഷണം പൂര്‍ത്തിയാവാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ച കോടതി കേസിന്റെ അന്വേഷണം ഏത് വരെ ആയെന്ന് വിശദമാക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. കേസിലെ പ്രതിയും കോളേജ് ചെയര്‍മാനുമായ കൃഷ്ണദാസ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

അതേസമയം കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഹാജരാകാത്തതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.


Dont Miss: മതപ്രബോധനം രാഷ്ട്രീയക്കാരുടെയും ബാധ്യത: ലീഗ് എല്ലാ മുസ്‌ലിം വിഭാഗങ്ങള്‍ക്കുമായുള്ള പ്ലാറ്റ്‌ഫോം: സമസ്തയ്ക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍


കേരള പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാട്ടിയാണ് മഹിജ സുപ്രീംകോടതിയെ സമീപിച്ചത്. 2016 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജിന്റെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

Advertisement