എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസ്; പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരാഹാരം കിടക്കുമെന്ന് മഹിജ; ഡി.ജി.പി ഓഫീസിനു മുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം
എഡിറ്റര്‍
Wednesday 5th April 2017 9:37am

 

തിരുവനന്തപുരം: ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്നാരംഭിക്കും. പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാര സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ജിഷ്ണുവിനെ സ്നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടു.


Also read ‘ഇന്നലെ നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മെ ഭരിക്കുന്നു’; ജാതിവെറിയുമായി ബി.ജെ.പി വനിതാ നേതാവ് 


തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫിസിന് മുന്നിലാണ് ജിഷ്ണുവിന്റെ കുടുംബം നിരാഹാര സമരം നടത്തുന്നത്. സമരത്തിനായി തലസ്ഥാനത്ത് എത്തിയ കുടുംബം ഇന്നലെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഒത്തുകളിയാണെന്നും ആരോപിച്ചു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യ്ത നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു പൊലീസ് വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാലായിരുന്ന കൃഷ്ണദാസിനെ വിട്ടയച്ചത്. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടിയാണിതെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം ചെയ്യുമെന്നാണ് കുടുംബം പറയുന്നത്.

Advertisement