എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസ്: പ്രതികള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
എഡിറ്റര്‍
Wednesday 12th April 2017 1:00pm

കൊച്ചി: ജിഷ്ണുക്കേസിലെ പ്രതികളായ ശക്തിവേലിനും സി.പി.പ്രവീണിനും മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.

കേസിലെ പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതിയെ അറിയിക്കും. കേസിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഹൈക്കോടതിയുടെ പരാമാര്‍ശങ്ങള്‍ നീക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.

ജിഷ്ണു കേസിലെ സാക്ഷിമൊഴികളെല്ലാം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്ന തരത്തിലുള്ള നിരീക്ഷണങ്ങളായിരുന്നു ഹൈക്കോടതിയുടേത്.

കേസിലെ ഒരു പ്രതികളെ പോലും കസ്റ്റഡിയിലെടുക്കുകയോ കോപ്പിയടിയുമായി ബന്ധപ്പെട്ടല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.


Dont Miss മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി


ഈ സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അസ്വാഭാവികമായ നടപടികളാണ് ഹൈക്കോടതി സ്വീകരിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസിലെ തെളിവുകളും, സാക്ഷിമൊഴികളും പരിശോധിക്കുന്നത് ഇത് ആദ്യമായിട്ടാകുമെന്നും, കേസിന്റെ വിചാരണ കാലയളവിലാണ് ഇത് കോടതി പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.

Advertisement