എഡിറ്റര്‍
എഡിറ്റര്‍
ജിഷ: പുറംതള്ളല്‍ വികസനത്തിന്റെ രക്തസാക്ഷി: ഇടം സാംസ്‌ക്കാരിക വേദിയുടെ ചര്‍ച്ചയും പ്രതിഷേധവും
എഡിറ്റര്‍
Friday 20th May 2016 2:11pm

idam

പെരുമ്പാവൂറിലെ ദളിത് പെണ്‍കുട്ടി ജിഷയുടെ നിഷ്ടൂരകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ദളിതരുടേയും  സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെടുന്നവരുടേയും നീതിക്കുവേണ്ടിയുള്ള സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയും പ്രതിഷേധവും (ജിഷ: പുറംതള്ളല്‍ വികസനത്തിന്റെ രക്തസാക്ഷി)  റിയാദിലെ ഇടം സാംസ്‌കാരികവേദി സംഘടിപ്പിക്കുന്നു.

നീതിക്കു വേണ്ടിയുള്ള സമരങ്ങള്‍ ഒരിക്കലും അവസാനിക്കത്തതാണ്. ചരിത്രം നടന്നുവന്ന വഴികളിലൊക്കെ അരികിലാക്കപ്പെട്ട ജീവിതങ്ങളുണ്ട്. ചരിത്രത്തിന്റെ ഉപേക്ഷകളില്‍ പുറംപോക്കുകളായിത്തീര്‍ന്ന മനുഷ്യര്‍. മുദ്രാവാക്യങ്ങള്‍ അവര്‍ക്കുവേണ്ടിക്കൂടിയുള്ളത് ആണെങ്കിലും അധികാരങ്ങളാല്‍ നിരന്തരം മുറിവേല്‍ക്കപ്പെടുന്നവര്‍.

ചരിത്രത്തിന്റെ നിവര്‍ന്നുനില്‍പ്പുകള്‍ക്കുനേരെ അവരുടെ മുറിപ്പാടുകള്‍ ഇന്ന് വിരല്‍ ചൂണ്ടുന്നുണ്ട്. നിലവിളികള്‍ മുദ്രാവാക്യങ്ങളാകുന്ന കാലം. ഉപേക്ഷിക്കപ്പെട്ട നീതി മുദ്രാവാക്യങ്ങളെ വഴിയില്‍ത്തടയുകയും കണക്കു ചോദിക്കുകയും ചെയ്യുന്ന ദശാസന്ധി. ആ ഒരു ചരിത്ര സന്ധിയിലാണ് ജിഷയുടെ ദാരുണാന്ത്യത്തിന്റെ അനീതിയും പുറംപോക്കുകളുടെ നീതിയും ചര്‍ച്ച ചെയ്യപ്പെടുന്നത്.

മെയ് 21 ശനി, വൈകിട്ട് 5 മണിക്ക്, ബത്ത ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിലും പ്രതിഷേധ കൂട്ടായ്മയിലും  പങ്കെടുക്കുന്നതിന് റിയാദിലെ മലയാളി പൊതുസമൂഹത്തെ ഞങ്ങള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു

Advertisement