എഡിറ്റര്‍
എഡിറ്റര്‍
ജിയോ ഉപഭോക്താക്കാള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; ജിയോ പ്രഖ്യാപിക്കാനിരുന്ന പുതിയ പ്ലാനുകള്‍ ചോര്‍ന്നു; പ്രൈം അംഗത്വമില്ലാത്തവര്‍ക്കും ഓഫറുകളുടെ പെരുമഴക്കാലം
എഡിറ്റര്‍
Tuesday 11th April 2017 6:46pm

ന്യൂദല്‍ഹി:  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നല്‍കിയ നിര്‍ദേശപ്രകാരം ഓഫറുകള്‍ പിന്‍വലിച്ചെങ്കിലും കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുമായി പുതിയ താരിഫ് പാക്കുകള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ജിയോ അറിയിച്ചത്. എന്നാല്‍ ജിയോ പ്രഖ്യാപിക്കാനിരുന്ന പുതിയ 4ജി പ്ലാനുകള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

149 രൂപയുടെ പ്ലാന്‍ മാത്രമാണ് ഇപ്പോള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും ടെലികോം ബ്ലോഗറായ സഞ്ജയ് ബഫ്‌നയാണ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ പോകുന്നെന്നും അതിന്റെ വിശദവിവരങ്ങളെന്നും പറഞ്ഞ് പുതിയ ഓഫറുകളുടെ ചാര്‍ട്ട് ട്വീറ്റ് ചെയ്തതിരിക്കുന്നത്.

കമ്പ്യൂട്ടറില്‍ നിന്നോ മറ്റോ എടുത്ത സ്ര്കീന്‍ഷോട്ടാണ് ഇതെന്നാണ് കരുതുന്നത്. 309 രൂപ മുതല്‍ 608 രൂപ വരെയുള്ള ഓഫറുകളാണ് പുറത്തുവന്നിരിക്കുന്നത്. ദിവസേന 1ജിബി, 2ജിബി നിരക്കിലുള്ള ഡാറ്റയാണ് ഇപ്രകാരം നല്‍കുന്നത്.

എന്നാല്‍ ഓഫറുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരേയും ഔദ്യോഗികമായി പുറത്തുവിട്ടില്ല. മാര്‍ച്ച് 31 നു നടത്തിയ അപ്രതീക്ഷിത തീരുമാനത്തിലാണ് ഉപഭോക്താക്കള്‍ക്കുള്ള ഉപഹാരം എന്ന പേരില്‍ ‘ സമ്മര്‍ സര്‍പ്രൈസ്’ പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ നിലനിന്നിരുന്ന ഓഫറുകളുടെ കാലാവധി വീണ്ടും നീട്ടാന്‍ റിലയന്‍സ് തീരുമാനിച്ചത്.


Also Read: ‘എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു; പേരും കരിയറും നശിപ്പിച്ച് അവരെന്നെ നരകത്തിലേക്ക് തള്ളിയിടുകയായിരുന്നു’; നിര്‍മ്മാതാവിനെതിരെ ലൈംഗികാരോപണവുമായി സീരിയന്‍ നടി


അതിനായി 303 രൂപയുടെ റീചാര്‍ജ് നടത്തി പ്രൈം മെമ്പര്‍ഷിപ്പില്‍ അംഗമായാല്‍ മാത്രം മതി എന്നായിരുന്നു ജിയോയുടെ പ്രഖ്യാപനം.

‘സമ്മര്‍ സര്‍പ്രൈസ്’ പ്രകാരം ‘പ്രൈം മെമ്പര്‍ഷിപ്പില്‍ റെജിസ്റ്റര്‍’ ചെയ്യുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് സൌജന്യ സേവനങ്ങളില്‍ തുടരാമായിരുന്നു. ഇതിനെതിരെയാണ് ട്രായി നിലപാട് എടുത്തത്.

Advertisement