'നിവിന്‍ പോളിയുടെ മാസ്മരിക പ്രകടനം; അസാധ്യ മേക്കിംഗ് ; മൂത്തോന് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ കൈയ്യടി; ചിത്രങ്ങള്‍ കാണാം
Malayalam Cinema
'നിവിന്‍ പോളിയുടെ മാസ്മരിക പ്രകടനം; അസാധ്യ മേക്കിംഗ് ; മൂത്തോന് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ കൈയ്യടി; ചിത്രങ്ങള്‍ കാണാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th October 2019, 11:43 pm

മുംബൈ: മലയാളി പ്രേക്ഷകര്‍ക്ക് അഭിമാനം പകര്‍ന്ന് JIO MAMI ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനവുമായി മൂത്തോന്‍. നിവിന്‍ പോളി – ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തെ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.

ചിത്രത്തിന്റെ പ്രദര്‍ശന ശേഷം നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. നിവിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമയെന്നാണ് ചിലര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിനെ വിലയിരുത്തിയത്.

നേരത്തെ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്.

നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ റെപ്രെേസന്റഷന്‍ വിഭാഗത്തില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ചിത്രത്തിലെ നായിക ശോഭിത ധുലിപാല നെറ്റിഫ്ളിക്സ് സീരീസുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ്. ബോളിവുഡിലെ നാലു സംവിധായകര്‍ ഒരുമിച്ച് സംവിധാനം ചെയ്ത മേഡ് ഇന്‍ ഹെവന്‍ എന്ന സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈയടുത്ത് ഇറങ്ങിയ ബാര്‍ദ് ഓഫ് ബ്ലഡ് എന്ന് സീരീസും മികച്ച അഭിപ്രായം നേടുന്നു.

ചിത്രത്തിലെ റോഷന്റെ പ്രകടനം കണ്ട് സംവിധായകന്‍ അനുരാഗ് കശ്യപ് റോഷന് ഹിന്ദി സിനിമയില്‍ അവസരം നല്‍കിയതും ഏറെ വാര്‍ത്തയായിരുന്നു.
ബോളിവുഡ് നടന്‍ ഷഷാങ്ക് അറോറ തിത്ലി, ബ്രാഹ്മണ്‍നമന്‍ തുടങ്ങിയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ച നടനാണ്. മേഡ് ഇന്‍ ഹെവന്‍ സീരീസിലും നടന്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 

ഒപ്പം ദീലീഷ് പോത്തന്റെ സാന്നിധ്യവും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നു.രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്.

DoolNews Video

jio mam