എഡിറ്റര്‍
എഡിറ്റര്‍
നിരക്ക് കൂട്ടിയും വാലിഡിറ്റി കുറച്ചും ജിയോ
എഡിറ്റര്‍
Thursday 19th October 2017 3:21pm

 

മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി വര്‍ധിപ്പിച്ചു. 399 രൂപയുടെ പ്ലാനിന്റെ കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു.

പ്രതിദിനം ഒരു ജി.ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോള്‍, എസ്.എം.എസ് എന്നിവയും ഇതോടൊപ്പം ലഭിക്കും. ഇന്നു മുതല്‍ പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ പ്ലാനില്‍ ചേരാം.


Also Read: ‘ഇതൊക്കെ എന്റെ വിശ്വാസങ്ങളാണ്, നിങ്ങള്‍ ചോദ്യം ചെയ്യേണ്ട’; ദീപാവലി ആഘോഷങ്ങളുടെ പേരിലുള്ള ധൂര്‍ത്തിനെ ന്യായീകരിച്ച് യോഗി


509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തില്‍നിന്ന് 49 ദിവസമാക്കി കുറച്ചിട്ടുണ്ട്. അതേസമയം 149 രൂപ പ്ലാനിന്റെ ഡാറ്റാ സൗജന്യം വര്‍ധിപ്പിച്ചു. നിലവില്‍ രണ്ട് ജി.ബിയായിരുന്നത് നാല് ജിബിയായാണ് വര്‍ധിപ്പിച്ചത്. കാലാവധിക്കും മറ്റ് സൗജന്യങ്ങള്‍ക്കും മാറ്റമില്ല.

90 ദിവസം കാലാവധിയുള്ള 999 രൂപ പ്ലാനിന്റെ ഡാറ്റ സൗജന്യം 90 ജി.ബിയില്‍നിന്ന് 60 ജി.ബിയായി കുറച്ചു. 1,999 രൂപയുടെ പ്ലാനിന് 125 ജി.ബിയും 4,999 രൂപയുടെ പ്ലാനിന് 350 ജി.ബിയുമാണ് ഉപയോഗിക്കാന്‍ കഴിയുക.

നേരത്തെ ഇത് യഥാക്രമം 155 ജി.ബി, 380 ജി.ബി എന്നിങ്ങനെയായിരുന്നു.

Advertisement