അന്ന് മമ്മൂക്കയുടെ ബോഡി നല്ല ഫിറ്റാണ്, ഒരു തോര്‍ത്തെടുത്ത് ഇടുന്നത് പോലെയാണ് നയന്‍താരയെ തോളിലിട്ടത്: വിപിന്‍ സേവ്യര്‍
Film News
അന്ന് മമ്മൂക്കയുടെ ബോഡി നല്ല ഫിറ്റാണ്, ഒരു തോര്‍ത്തെടുത്ത് ഇടുന്നത് പോലെയാണ് നയന്‍താരയെ തോളിലിട്ടത്: വിപിന്‍ സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th October 2022, 1:03 pm

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ജിം ട്രെയ്‌നറായ വിപിന്‍ സേവ്യര്‍. ജിമ്മിലാണെങ്കിലും ട്രെന്‍ഡ് നോക്കി ബ്രാന്‍ഡഡായ ഷൂസും സോക്‌സുമാണ് മമ്മൂട്ടി ഉപയോഗിക്കുന്നതെന്ന് മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ പറഞ്ഞു.

‘ഭാസ്‌കര്‍ ദി റാസ്‌കല്‍ ചെയ്യുന്ന സമയത്ത് കാറിന്റെ ബാക്കില്‍ വന്ന് ഷര്‍ട്ട് മാറുന്ന ഒരു സീനുണ്ട്. അന്ന് മമ്മൂക്ക ഭയങ്കര ഫിറ്റാണ്. നല്ല ബോഡി ഷെയ്പ്പുള്ള ടൈമാണത്. നയന്‍താരയെ തോളത്ത് ഇട്ടുകൊണ്ട് പോകുന്ന സീക്വന്‍സൊക്കെ ഉണ്ട്, ഒരു തോര്‍ത്തെടുത്ത് ഇടുന്നത് പോലെ.

ട്രെന്‍ഡിങ്ങായ, ബ്രാന്‍ഡഡായ ഡ്രസും ഷൂസുമാണ് മമ്മൂക്ക ഉപയോഗിക്കുന്നത്. ജിമ്മില്‍ വരുമ്പോള്‍ ബാഗില്‍ ഗ്ലൗസിന്റെയും സോക്‌സിന്റെയും രണ്ടുമൂന്ന് പെയര്‍ കാണും. പുറത്തൊരു സ്ഥലത്ത് പോകുമ്പോള്‍ ഗെറ്റപ്പില്‍ പോകുന്നതാണെന്ന് നമ്മള്‍ വിചാരിക്കും. അങ്ങനെയല്ല, വീട്ടലെ ജിമ്മിലും പുള്ളി ഇതൊക്കെയാണ് ഇടുന്നത്.

മമ്മൂക്കക്ക് ഓരോ കാര്യത്തിലും സൂക്ഷ്മത ഉണ്ട്. പത്ത് വര്‍ഷം മുമ്പ് ഉപയോഗിച്ച ഷൂസും വാച്ചും മമ്മൂക്കയുടെ കയ്യില്‍ കാണും. ചെന്നൈയിലെ വീട്ടില്‍ പണ്ടുപയോഗിച്ച ഷര്‍ട്ടുകള്‍ വരെ ഇരിപ്പുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അത് അതുപോലെ മെയ്ന്‍ന്റെയ്ന്‍ ചെയ്യുന്നുണ്ട്. അത് തന്നെയാണ് വീണ്ടും ട്രെന്‍ഡ് ആയി വരുന്നത്. വീട്ടിലാണെങ്കിലും ഇതേ ഗെറ്റപ്പില്‍ തന്നെയാണ് മമ്മൂക്ക നില്‍ക്കുന്നത്.

ഞാന്‍ മമ്മൂക്കയുടെ വീട്ടിലെ ജിമ്മില്‍ ചെന്നാല്‍ മൊത്തത്തില്‍ ഒന്ന് നോക്കും. പുതിയ വീടും അതിലെ ജിമ്മും വലുതാണ്. ജിം ഫുള്‍ ദുല്‍ഖറാണ് സെറ്റ് ചെയ്തത്. ഒരു കൊമേഴ്ഷ്യല്‍ ജിം പോലെ എല്ലാ എക്വിപ്‌മെന്റ്‌സും ഉണ്ട്. മമ്മൂക്കയുടെ പഴയ വീട്ടിലെ ജിമ്മില്‍ ഒരു പ്രാവശ്യം പോയപ്പോള്‍ അത്ര ഹൈജീനിക്ക് ആയി തോന്നിയില്ല. അവിടെ ക്ലീന്‍ ചെയ്യാന്‍ ആളുണ്ട്. പക്ഷേ ഞാന്‍ തന്നെ ആളെ കൊണ്ടുവന്ന് ക്ലീന്‍ ചെയ്യിച്ചു,’ വിപിന്‍ പറഞ്ഞു.

Content Highlight: jim trainer vipin xavier shares an sequence of mammootty and nayanthara in the movie bhaskar the rascal