എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം: ജിഗ്നേഷ് മെവാനി
എഡിറ്റര്‍
Tuesday 31st October 2017 9:53am

കോഴിക്കോട്: ഗുജറാത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് ഗുജറാത്ത് മോഡല്‍ വികസനമെന്നും ബി.ജെ.പിക്കെതിരായ പോരാട്ടമാണ് പാടിദര്‍ അടക്കമുള്ളവരുമായി യോജിച്ച് പോരാട്ടം നടത്താന്‍ ദളിത് വിഭാഗത്തെ പ്രേരിപ്പിക്കുന്നതെന്നും മെവാനി പറഞ്ഞു.

ഗുജറാത്ത് ദളിത് വിഭാഗക്കാര്‍ക്ക് നരകമാണെന്നും ദളിതര്‍ക്ക് സംസ്ഥാനത്ത് ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും മെവാനി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മെവാനി.


Read more:  ബി.ജെ.പിയാണ് ശിവസേനയുടെ മുഖ്യശത്രു; രാഹുല്‍ ഒരുപാട് മാറി; സേന എം.പി സഞ്ജയ് റൗട്ട്


ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരില്‍ പ്രധാനിയാണ് ജിഗ്നേഷ് മെവാനി. മെവാനിയും ഹാര്‍ദിക് പട്ടേലും ഒ.ബി.സി നേതാവായ അല്‍പേഷ് ഠാക്കൂറും കോണ്‍ഗ്രസ് നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

ഗുജറാത്തിലെ ഏഴ് ശതമാനം വരുന്ന ദളിത് വോട്ടുകള്‍ ബി.ജെ.പിക്ക് പോകാതെ നോക്കുമെന്ന് ജിഗ്നേഷ് പറഞ്ഞിരുന്നു. നിലവില്‍ 13 സംവരണ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 10 സീറ്റുകളില്‍ ബി.ജെ.പിയാണുള്ളത്. ഇത്തവണ 9 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ജിഗ്നേഷ് പറഞ്ഞിരുന്നു.

Advertisement