Administrator
Administrator
ധര്‍മ്മബോധനം കാമ്പയിന്‍ സമാപന സംഗമം
Administrator
Tuesday 24th May 2011 2:28pm

ജിദ്ദ: ‘തിന്മയുടെ വിപാടനം, നന്മയുടെ വീണ്ടെടുപ്പ്’ എന്ന തലക്കെട്ടില്‍ രണ്ട് ഘട്ടങ്ങളിലായി ജിദ്ദാ ഐ.സി.എഫ് ആചരിച്ച ത്രൈമാസ കാമ്പയിന്‍ സമാപിച്ചു. കേരളത്തില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിന് കാമ്പയിന്റെ ഭാഗമായി നടത്തിയ ഒപ്പുശേഖരണവും, മറ്റ് പ്രമേയാടിസ്ഥാനത്തില്‍ നടന്ന പദ്ധതികളും വളരെ ശ്രദ്ധേയമായിരുന്നു. ജിദ്ധയിലെ 33 കേന്ദ്രങ്ങളില്‍ പ്രമേയാടിസ്ഥാനത്തില്‍ പ്രഭാഷണങ്ങളും ചര്‍ച്ചാ വേദികളും സംഘടിപ്പിച്ചു.

പരമ്പരാഗതമായി കേരളത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷത്തിന്ന് കോട്ടം തട്ടിച്ചുകൊണ്ട് അടുത്തകാലത്ത് വ്യാപകമായി ക്കൊണ്ടിരിക്കുന്ന തിന്മകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്ന് പ്രമേയം വ്യക്തമാക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റം സാംസ്‌കാരിക തകര്‍ച്ചക്ക് കാരണമാവുകയും ദൃശ്യ മാധ്യമങ്ങളിലൂടെയും പരസ്യാധിഷ്ഠിത ഉപഭോഗത്തിലൂടെയും പാശ്ചാത്യ സംസ്‌കാരങ്ങളുടെ അനുകരണവും സാംസ്‌കാരിക തകര്‍ച്ച എളുപ്പമാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

മാനവ ഉന്നമനത്തിന്നോ മനുഷ്യത്വത്തിനോ മൂല്യം നല്‍കാത്ത കേവല ഭൗതികതയിലൂന്നിയ ജീവിത ശൈലി മനുഷ്യനെ നാശത്തിലേക്ക് നയിക്കും. ഇത് തടയാനുള്ള ബോധവത്കരണത്തിനായി നാട്ടുവിചാരം, ജനസമ്പര്‍ക്കം, കുടുംബസഭ, പണ്ഡിത സംഗമം, ലഘുലേഖ, സിഡി വിതരണം തുടങ്ങി വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടന്നു. സമാപന സംഗമത്തില്‍ മുഹമ്മദ് സഖാഫി പട്ടോളി, മുഹ്‌യദ്ദീന്‍ സഅദി കാമില്‍ സഖാഫി കൊട്ടൂക്കര, അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ഹാഫിള് അഹ്മദ് മുഹയിദ്ദീന്‍ സഖാഫി വെളിമുക്ക്, അബ്ദുല്‍ സത്താര്‍ മാസ്റ്റര്‍ എച്ച്.ആര്‍.എ, അബ്ദുല്‍ റസാഖ് ബാഖവി, ശാഫി മുസ്‌ലിയാര്‍ തുടങ്ങിയര്‍ സംസാരിച്ചു. നൗഫല്‍ വടകര സ്വാഗതവും അബ്ദുല്‍ റസാഖ് എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.

Advertisement