ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കണം: ബി.ജെ.പി എം.എല്‍.എ
national news
ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കണം: ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 8:13 pm

പട്‌ന: ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍. ജാര്‍ഖണ്ഡ് നിയമസഭയില്‍ നമാസിനായി പ്രത്യേക മുറി അനുവദിച്ച സാഹചര്യത്തിലാണ് ഹരിഭൂഷണിന്റെ ആവശ്യം.

ഇതിനായി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണഘടന എല്ലാവര്‍ക്കും തുല്യാവകാശം വിഭാവനം ചെയ്യുന്നതിനാല്‍ നമാസിനു മുറി നല്‍കിയാല്‍ ഹനുമാന്‍ ചാലീസയ്ക്കും അതനുവദിക്കണം,’ ഹരിഭൂഷണ്‍ പറഞ്ഞു.

ബീഹാറില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യമാണ് അധികാരത്തിലുള്ളത്.

അതേസമയം ബി.ജെ.പിക്കാര്‍ വിവാദമുണ്ടാക്കി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ആര്‍.ജെ.ഡിക്ക് ഇതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി നിതീഷ് കുമാറിനോട് പറഞ്ഞ് നിയമസഭാ മന്ദിരത്തിലോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞ് പാര്‍ലമെന്റ് മന്ദിരത്തിലോ പ്രാര്‍ഥനാ സൗകര്യമുണ്ടാക്കാന്‍ പ്രയാസമില്ലല്ലോ,’ തിവാരി പറഞ്ഞു.

അതേസമയം ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തിനുള്ളില്‍ രണ്ടു ദിവസമായി ബി.ജെ.പി എം.എല്‍.എമാര്‍ ഭജനയും ഹനുമാന്‍ മന്ത്രജപവുമായി സമരത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jharkhand namaz room row: Now, BJP MLA seeks prayer room for ‘Hanuman Chalisa’ in Bihar Assembly complex