എഡിറ്റര്‍
എഡിറ്റര്‍
ജെസ്സി റൈഡറുടെ ആരോഗ്യ നിലയില്‍ പുരോഗതി
എഡിറ്റര്‍
Friday 29th March 2013 11:33am

വെല്ലിങ്ടണ്‍: തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ന്യൂസിലന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

ജെസ്സിയുടെ മാനേജരായ ആരോണ്‍ ക്ലീയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അദ്ദേഹം കൈവിരല്‍ അനക്കി കാണിച്ചെന്നും അദ്ദേഹത്തിന്റെ അടുത്തിരിക്കുന്ന ബന്ധുക്കളെ റൈഡര്‍ തിരിച്ചറിയുന്നുണ്ടെന്നും ആരോണ്‍ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റൈഡര്‍ ഇപ്പോഴും ഐ.സി.യുവില്‍ തന്നെയാണ്. ശ്വാസകോശത്തിന് ക്ഷതമേറ്റതിനാല്‍ തന്നെ കൃത്രിമശ്വാസോച്ഛാസം നല്‍കുകയാണ്.

Ads By Google

റൈഡര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ് എത്തുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്ന് ഇദ്ദേഹത്തിന്റെ മാതാവ് ഹെയ്ത്തറും ഭാര്യ അലെയും പറഞ്ഞു.

ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ അയച്ച സന്ദേശങ്ങള്‍ ഞങ്ങള്‍ വായിച്ചു. അദ്ദേഹത്തെ സ്‌നേഹിക്കാന്‍ ഇത്രയേര്‍ പേര്‍ ഉണ്ടെന്ന് അറിഞ്ഞത് തന്നെ വലിയ സന്തോഷമാണ്. അസുഖം ഭേദമായി വന്നാല്‍ ഇതെല്ലാം അദ്ദേഹത്തിന് തന്നെ വായിക്കാമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം െ്രെകസ്റ്റ് ചര്‍ച്ചില്‍ മെറിവെയിലിലുള്ള ഒരു ബാറിന് പുറത്ത് അജ്ഞാതരായ നാല് പേര്‍ റൈഡറെ ആക്രമിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും റൈഡര്‍ കാര്യമായി മദ്യപിച്ചതായി തോന്നിയിരുന്നില്ലെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി ഫെയര്‍ഫാക്‌സ് മീഡിയ വെളിപ്പെടുത്തി.

ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് തിരിക്കേണ്ടതായിരുന്നു റൈഡര്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ന്യൂസിലന്‍ഡ് പോലീസ് അറിയിച്ചു.

Advertisement