എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിംങ്ങളെ വിലക്കിയ ട്രംപിനെ ബ്രിട്ടണിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ജെറമി കോര്‍ബിന്‍ ; ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം
എഡിറ്റര്‍
Monday 30th January 2017 9:44am

trump

ലണ്ടന്‍: അമേരക്കയില്‍ മുസ്‌ലിംങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള വിലക്ക് നീക്കം ചെയ്യുന്നത് വരെ ട്രംപിനെ ബ്രിട്ടണില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന നിലപാടുമായി രംഗത്തത്തിയിരിക്കുകയാണ് യു.കെയിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍.

പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ട്രംപ് ഗവണ്‍മെന്റ് തയ്യാറാകാത്തിടത്തോളം കാലം അദ്ദേഹത്തെ ബ്രിട്ടണിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് കോര്‍ബിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയോട് ആവശ്യപ്പെട്ടു. കഴിഞ്ഞാഴ്ച്ച വാഷിംഗ്ടണിലെത്തി ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയ തെരേസ ട്രംപിനെ ബ്രിട്ടണിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചില രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീം പൗരന്മാരെ രാജ്യത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ ട്രംപിന്റെ ഉത്തരവിനെതിരെ പ്രതികരിക്കാന്‍ ഇതുവരേയും തെരേസ് മെയ് തയ്യാറായിട്ടില്ല. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

പ്രസിഡന്റായി സ്ഥാനമേറ്റതിന് തൊട്ടു പിന്നാലെ തന്നെ ട്രംപിനെ ബ്രിട്ടണിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായതിന് ശേഷം മതിയെന്ന് കോര്‍ബിന്‍ പറഞ്ഞു.


Also Read: ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ താമസിയാതെ കേരളം മറ്റൊരു ബംഗാളാകും: സി.പി.ഐ.എമ്മിനോട് സംവിധായകന്‍ സജിന്‍ ബാബു


ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനം മാറ്റിവച്ചില്ലെങ്കില്‍ പ്രധാനമന്ത്രി തെരേസ മെയ് രാജ്യത്തിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തുന്നതെന്നും കോര്‍ബിന്‍ പറഞ്ഞു. ഇറാഖില്‍ ജനിച്ച ബ്രിട്ടീഷ് പൗരന്മാര്‍ക്കും ട്രംപിന്റെ പുതിയ തീരുമാനം വെല്ലുവിളിയായിരിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് നദീം സഹാവിയുടെ കുട്ടികള്‍ അമേരിക്കയിലാണ് താമസം, തന്റെ മക്കളെ കാണാന്‍ അനുവദിക്കാത്ത നിയമത്തിനെതിരെ അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം ട്രംപിനെ ബ്രിട്ടണിലേക്ക് സന്ദര്‍ശനത്തിനായി വരുന്നതില്‍ നിന്നും വിലക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടും ട്രംപിനെ രാജ്യത്തിലേക്ക് ക്ഷണിച്ച തെരേസ മെയുടെ നിലപാടിനെതിരെയും ഡൗണിംഗ് സ്ട്രീറ്റില്‍ ആളുകള്‍ പ്രതിഷേധ സമരം നടത്തും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പ്രകടനം അരങ്ങേറുക.

Advertisement