അന്ന് മമ്മൂക്ക പറഞ്ഞു, ഞാൻ കഴിക്കും അല്ലാതെ തന്നെ പോലെ വെറുതെ നടക്കുകയല്ലായെന്ന്: ജിയോ ബേബി
Entertainment
അന്ന് മമ്മൂക്ക പറഞ്ഞു, ഞാൻ കഴിക്കും അല്ലാതെ തന്നെ പോലെ വെറുതെ നടക്കുകയല്ലായെന്ന്: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 3:53 pm

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാതൽ ദി കോർ. വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി.

സിനിമയിൽ മമ്മൂട്ടി ചിപ്സ് കഴിക്കുന്ന ഒരു ഷോട്ടുണ്ടെന്നും ഓരോ ഷൂട്ടിന് തയ്യാറാവുമ്പോഴും ചിപ്സ് പാക്കറ്റ് തീരുമായിരുന്നുവെന്നും അത് മമ്മൂക്കയാണ് കഴിച്ചിരുന്നതെന്നും ജിയോ ബേബി പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ മമ്മൂക്ക ചിപ്സ് കഴിക്കുന്ന ഒരു ഷോട്ട് ഉണ്ട്. കപ്പ ചിപ്സ് ആണ് കഴിക്കുന്നത്. ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി പ്രോപ്പർട്ടിയായി അത് ഒരുപാട് വാങ്ങിച്ച് വെച്ചിട്ടുണ്ട്. എന്റെ ധാരണ മമ്മൂക്ക അതിൽ നിന്ന് ഒന്നോ രണ്ടോ എങ്ങാനും എടുത്ത് കഴിക്കും എന്നായിരുന്നു. കാരണം അദ്ദേഹം ആരോഗ്യവും ഡയറ്റുമെല്ലാം അത്ര നന്നായി ശ്രദ്ധിക്കുന്ന ഒരാളല്ലേ.

പക്ഷെ ഞാൻ നോക്കുമ്പോൾ ഒരു പാക്കറ്റ് മുഴുവൻ തീർന്നിട്ടുണ്ട്. എന്റെ മോനും അവിടെയുണ്ട്. ഞാൻ കരുതിയത് അവനായിരിക്കും കൂടുതൽ തിന്നുന്നത് എന്നായിരുന്നു. അങ്ങനെ അടുത്ത പാക്കറ്റ് പൊട്ടിക്കാൻ മമ്മൂക്ക തന്നെ എന്നോട് പറഞ്ഞു. അതും കഴിക്കാൻ തുടങ്ങി.

മമ്മൂക്ക അത് കഴിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു മമ്മൂക്ക ഇതൊക്കെ കഴിക്കുമോ എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞത് , ഞാൻ കഴിക്കും. അല്ലാതെ തന്നെ പോലെ വെറുതെ നടക്കുകയല്ലായെന്ന്(ചിരി),’ ജിയോ ബേബി പറയുന്നു.

നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്

Content Highlight: Jeo Baby Talk About A Funny Memory With Mammooty In Kathl Movie Location