[]ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ഗായികയും, നടിയുമായ ജെന്നിഫര്‍ ലോപസ് 15 പുതിയ സെല്‍ ഫോണ്‍ കടകള്‍ തുടങ്ങാനൊരുങ്ങുന്നു.
“വെരിസെണ്‍” കമ്പനി മൊബൈല്‍ ഫോണാണ് ജെന്നിഫറിന്റെ കടയിലുണ്ടാവുക.
ജൂണ്‍ 15 ഓടു കൂടി തന്റെ ആദ്യ കട ആരംഭിക്കുമെന്ന് ജെന്നിഫര്‍ പറഞ്ഞു. ഇതിന് പിന്നാലെ ലോസ് ആഞ്ചല്‍സിലും, മിയാമിയിലും അടുത്ത കടകള്‍ ഉടനെ തുടങ്ങുമെന്നും അവര്‍ അറിയിച്ചു.[]
കടയിലേക്ക് വരുന്നവര്‍ക്ക് പ്രത്യക അനുഭൂതിയുണ്ടാക്കുന്ന ഷോപ്പിംങായിരിക്കും ഉണ്ടാവുകയെന്നും, ബുദ്ധിമുട്ടുണ്ടാകുന്ന ഒരു പ്രവണതയും കടയില്‍ വരുന്ന വര്‍ക്കുണ്ടാവില്ലെന്നും ജെന്നിഫര്‍ പറഞ്ഞു. “വെരിസണ്‍” കമ്പനിക്ക് പുറമെ “വിവാ” മൊബൈലും ജന്നിഫറിന്റെ കടയിലുണ്ടാകും.
വിവാ മൊബൈല്‍ ഫോണിന്റെ അംഗീകൃത വിതരണക്കാരാണ് വെരിസണ്‍. വിവാ മൊബൈലിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസറാണ് ജെന്നിഫര്‍ ഇപ്പോള്‍.
സിനിമയിലും, ഗാനരംഗത്തും തിളങ്ങിയിട്ടുള്ള ജെന്നിഫര്‍ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കച്ചവടം പുരോഗമിക്കാന്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ സൈറ്റുകളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുമെന്നും ജെന്നിഫര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ബിസിനെസ്സിന് പുറമെ സ്വന്തമായി ടി.വി പൊഡ്രക്ഷന്‍ കമ്പനിയും, തുണിക്കടയും ജെന്നിഫറിന്റെ പേരിലുണ്ട്.