എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ പൊലിപ്പിക്കാന്‍ പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസ്
എഡിറ്റര്‍
Thursday 21st March 2013 12:38pm

കൊല്‍ക്കത്ത: ഐ.പി.എലിനെ കോള്‍മയിര്‍ കൊള്ളിക്കാന്‍ പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസ് എത്തുമെന്ന് ഷാറൂഖ് ഖാന്‍. ഏപ്രില്‍ രണ്ടിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ലോപ്പസിനെ കാണാനായിരിക്കും ആളുകളെത്തുക.

Ads By Google

ഐ.പി.എലിന്റെ ഉദ്ഘാടന പരിപാടി പൊലിപ്പിക്കാന്‍ നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനാണ് ചുമതല. ഷാറൂഖ് ഖാന്റെ സ്റ്റേജ് ഷോ ടീമായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ഉദ്ഘാടന പരിപാടികള്‍ അവതരിപ്പിക്കുക.

ഈ പരിപാടിയില്‍ പാടാനാണ് ജെന്നിഫര്‍ ലോപ്പസിനെ ക്ഷണിച്ചിരിക്കുന്നതെന്നും എന്നാല്‍ ഏപ്രില്‍ രണ്ടിന് ലോപ്പസിന് എത്താനാകുമോയെന്ന ആശങ്കയുണ്ടെന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു.

സ്റ്റേജ് ഷോയില്‍ ദീപിക പദുകോണ്‍, കത്രീന കൈഫ് എന്നിവര്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ഷാറൂഖ് ഖാന്‍ അറിയിച്ചിരുന്നു.

വിശ്വവിഖ്യാത പോപ്പ് ഗായികയ്‌ക്കൊപ്പം ചുവട് വെക്കാനാകുമെന്ന സന്തോഷത്തിലാണ് ഈ ബോളിവുഡ് സുന്ദരികള്‍.

കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ ഉദ്ഘാടന പരിപാടിയില്‍ അമേരിക്കന്‍ പോപ്പ് ഗായിക കാറ്റി പെരി പങ്കെടുത്തിരുന്നു. ജെന്നിഫറിനെ ഉദ്ഘാടന പരിപാടിയിലെത്തിക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് ഷാറൂഖ് ഖാന്‍ പറഞ്ഞു.

Advertisement