എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ നിലവാരം കുറഞ്ഞ പത്ത് എയര്‍പോര്‍ട്ടുകളില്‍ ജിദ്ദ എയര്‍പോര്‍ട്ടും
എഡിറ്റര്‍
Tuesday 18th October 2016 3:50pm

jidhaair

ജിദ്ദ: ലോകത്തെ പത്ത് മോശം എയര്‍പോര്‍ട്ടുകളിളുടെ പട്ടികയില്‍ ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും. യാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്ന സൗകര്യവും സേവനങ്ങളും ജിദ്ദ എയര്‍പോര്‍ട്ടില്‍ കുറവാണെന്ന് വെബ്‌സൈറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

യാത്രക്കാര്‍ക്ക് താമസിക്കാനും മറ്റുമായുള്ള സൗകര്യങ്ങള്‍ വളരെ പരിമിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തിറക്കിയ പട്ടികയില്‍ ലോകത്തെ മോശം എയര്‍പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് ജിദ്ദയാണ്.

അടിസ്ഥാന സൗകര്യമുള്‍പ്പെടെ നിരവധി മേഖലകളില്‍ അടിയന്തരമായ വികസനം വേണമെന്നാണ് പറയുന്നത്. ഓരോ തവണയും എയര്‍പോര്‍ട്ട് നവീകരണത്തെകുറിച്ച് അധികൃതര്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഇതുമാത്രമല്ല ഇമിഗ്രേഷന്‍ ക്ലിയറന്‍സില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ മാന്യമല്ലാത്ത രീതിയിലാണ് യാത്രക്കാരോട് പെരുമാറുന്നതെന്ന ആക്ഷേപവുമുണ്ടായിരുന്നു.

Advertisement