എഡിറ്റര്‍
എഡിറ്റര്‍
ജീന്‍പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ല: പൊലീസ്
എഡിറ്റര്‍
Wednesday 16th August 2017 11:19am


കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ്. നടിക്ക് പരാതിയില്ലെങ്കിലും കേസ് ഒത്തു തീര്‍ക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. ബോഡി ഡബ്ലിങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്നും പൊലീസ് വ്യക്തമാക്കി.
തനിക്ക് പരാതയില്ലെന്ന് നടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇനി കോടതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം സ്വീകരിക്കുക.


Read more:  കേരളത്തില്‍ ബ്ലൂവെയ്‌ലിന് ഒരു ഇരകൂടി ? കണ്ണൂരിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിലും ബ്ലൂവെയ്‌ലെന്ന് സംശയം


ഹണീ ബി-2′ എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി പരാതി നല്‍കിയിരുന്നത്. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും സത്യവാങ്മൂലത്തില്‍ നടി വ്യക്തമാക്കിയിരുന്നു.
കേസില്‍ ജീന്‍ പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.് ജീന്‍ പോളും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.


Also read:  അമ്പലം പണിയാനായി സ്വന്തം വീട് വിട്ടുനല്‍കി യു.പിയിലെ മുസ്‌ലീം വയോധികന്‍; വീഡിയോ കാണാം


 

Advertisement