ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
‘2014 അല്ല 2019 എന്നോര്‍മ്മവേണം’ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയ്ക്ക് ജെ.ഡി.യുവിന്റെ മുന്നറിയിപ്പ്
ന്യൂസ് ഡെസ്‌ക്
Friday 22nd June 2018 12:55pm

 

 

ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും 2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സഖ്യകക്ഷികളുടെ സീറ്റ് സംബന്ധിച്ച് എന്‍.ഡി.എയ്ക്കുള്ളില്‍ കൃത്യമായ കരാറുണ്ടായിരിക്കണമെന്ന് ജെ.ഡി.യു. അതിന് ബി.ജെ.പി മുന്‍കൈയെടുക്കണമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ പറയുന്നത്.

2014 പോലെ എളുപ്പമായിരിക്കില്ല 2019 എന്നു പറഞ്ഞുകൊണ്ടാണ് ജെ.ഡി.യു ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം സീറ്റിന്റെ എണ്ണം സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച വന്നിട്ടില്ലയെന്നാണ് ജെ.ഡി.യു വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

 


Also Read:ജുനൈദിന്റെ സഹോദരങ്ങളും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ഓരോനിമിഷവും: വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ജൂനൈദിന്റെ പിതാവ്


 

‘ എല്ലാവരും ഒരുമിച്ചിരുന്ന് പാര്‍ട്ടികളുടെ ഷെയര്‍ തീരുമാനിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് ന്യായമായ തീരുമാനങ്ങളുണ്ടാവണം.’ അവര്‍ പറയുന്നു.

‘2014 അല്ല 2019 എന്ന് എല്ലാവരും ഓര്‍ക്കണം’ അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 31 എണ്ണം എന്‍.ഡി.എ നേടിക്കൊണ്ടാണ് അധികാരത്തിലെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ 53 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 71 സീറ്റുകളില്‍ ജെ.ഡി.യു വിജയം നേടിയിരുന്നു. ‘രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയ്ക്ക് ലോക്‌സഭയില്‍ ആറ് അംഗങ്ങളുണ്ട്. എന്നാല്‍ ബീഹാറില്‍ രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പിയ്ക്ക് ലോക്‌സഭയില്‍ മൂന്ന് സീറ്റുകളുണ്ട്. അവര്‍ക്ക് നിയമസഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂ. അതേ സീറ്റുകള്‍ ഇപ്പോള്‍ കൊടുത്താല്‍ അവര്‍ തൃപ്തരാകുമോ?’ ജെ.ഡി.യു ചോദിക്കുന്നു.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Advertisement