എഡിറ്റര്‍
എഡിറ്റര്‍
ജെ.ഡി.യു പിണങ്ങാന്‍ കാരണം മോഡി നേതൃത്വത്തില്‍ വന്നത്: അദ്വാനി
എഡിറ്റര്‍
Sunday 16th June 2013 3:52pm

modi-and-adwani

പാട്‌ന: ജെ.ഡി.യു എന്‍.ഡി.എ വിടാന്‍ കാരണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതാണെന്ന് മുതിര്‍ന്ന  ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

നമോഡിയെ  ധൃതിപ്പെട്ട് നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത് സഖ്യത്തിന് തിരിച്ചടിയായെന്നും അദ്വാനി പറഞ്ഞു. മോഡിയെ ബി.ജെ.പി യുടെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതില്‍ അദ്വാനിക്കും അതൃപ്തിയുണ്ടായിരുന്നു.

Ads By Google

രേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റി അംഗത്വം, ദേശീയനിര്‍വാഹകസമിതി അംഗത്വം തുടങ്ങിയ പ്രധാനപ്പെട്ട പാര്‍ട്ടി പദവികളില്‍ നിന്ന് അദ്വാനി രാജി വെച്ചിരുന്നു. പിന്നീട് നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം രാജി പിന്‍വലിക്കുകയായിരുന്നു.

പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തനരീതിയുമായി പൊരുത്തപ്പെടാന്‍ തനിക്ക് ആകുന്നില്ലെന്നും പാര്‍ട്ടിക്ക് അടിത്തറയിട്ട ഡോ. മുഖര്‍ജിയോ, ദീന ദയാല്‍ജിയോ, നാനാജിയോ, വാജ്‌പേയിയോ ഉയര്‍ത്തിയ ആശയമാണിതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കാണിച്ചായിരുന്നു അദ്വാനി രാജി സമര്‍പ്പിച്ചത്.

പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ വ്യക്തിപരമായ അജന്‍ഡകള്‍ ഓര്‍ത്തുമാത്രമാണ് വേവലാതിപ്പെടുന്നതെന്നും അദ്വാനി കുറ്റപ്പെടുത്തിയിരുന്നു. ഇതേ കാരണങ്ങള്‍ തന്നെയാണ് മുന്നണി വിടാന്‍ ജെ.ഡി.യുവും കാരണമായി പറയുന്നത്.

മോഡിയെ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം ബി.ജെ.പി നേതൃത്വം അംഗീകരിച്ചിരുന്നില്ല. അതേസമയം, ജെ.ഡി.യുവിന്റെ പിന്മാറ്റം വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.

Advertisement