എഡിറ്റര്‍
എഡിറ്റര്‍
ജെ.ഡി.യു എന്‍.ഡി.എയെ ഉപേക്ഷിക്കുന്നു
എഡിറ്റര്‍
Wednesday 12th June 2013 12:49pm

Nitish-Kumar

ന്യൂദല്‍ഹി: ജനതാദള്‍ യുണൈറ്റഡ് എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയൊരു മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

ഇതിനായി  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്താന്‍ ജെ.ഡി.യു എം.പി കെ.സി ത്യാഗിയെ നിതീഷ് കുമാര്‍ നിയോഗിച്ചതായും അറിയുന്നു.

Ads By Google

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പുതിയ മുന്നണി രൂപീകരിക്കാനാണ് നിതീഷ് കുമാറിന്റെ പദ്ധതിയെന്നാണ് അറിയുന്നത്.

ജെ.ഡി.യുവിന്റെ പിന്മാറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. ഇടഞ്ഞ് നില്‍ക്കുന്ന അദ്വാനിയെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തീവ്രമായി നടക്കുന്നതിനിടെയാണ് ജെ.ഡി.യുവിന്റെ ഇരുട്ടടി.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നതിനെ നിതീഷ് കുമാര്‍ നേരത്തേ എതിര്‍ത്തിരുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി മോഡിയെ തിരഞ്ഞെടുത്തതിലും നിതീഷ് കുമാറിന് എതിര്‍പ്പുണ്ടായിരുന്നു.

എന്തായാലും പുതിയ വാര്‍ത്ത സത്യമാണെങ്കില്‍ വളരെ കരുതലോടെയുള്ള നീക്കമാണ് നിതീഷ് കുമാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മമതയേയും കൂടെ കൂട്ടാന്‍ നിതീഷ് ശ്രമിക്കുന്നത്.

Advertisement