ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnata Election
രാജ്ഭവന് മുന്നില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 5:38pm

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബി.ജെ.പി തയ്യാറെടുക്കുന്നതിനിടെ രാജ് ഭവന് മുന്നില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗേറ്റിന് മുന്നില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി.

അതേസമയം, ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരും രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ രാജ്ഭവനിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ഗവര്‍ണറും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ ആയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല.

ഇപ്പോഴും ഞങ്ങള്‍ ഗവര്‍ണറില്‍ പൂര്‍ണവിശ്വാസം കല്‍പ്പിക്കുന്നു. അദ്ദേഹം പാര്‍ട്ടി രാഷ്ട്രീയം കളിക്കില്ലെന്ന് തന്നെയാണ് തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇനി അങ്ങനെ ഉണ്ടായാല്‍ തന്നെ തങ്ങള്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement