എഡിറ്റര്‍
എഡിറ്റര്‍
ജസാന്‍ ആശുപത്രിയിലെ തീപിടുത്തിനിടെ നഴ്‌സ് രക്ഷിച്ചത് 7 കുഞ്ഞുങ്ങളെ
എഡിറ്റര്‍
Saturday 26th December 2015 1:55pm

JAZAN-FIRE

ജസാന്‍: സൗദി ജസാന്‍ ആശുപത്രിയിലുണ്ടായ തീപിടുത്തതിനിടെ സ്റ്റാഫ് നഴ്‌സായ അമിറാ ഇസ്‌മെയില്‍ രക്ഷിച്ചത് ഏഴ് കുഞ്ഞുങ്ങളുടെ ജീവന്‍.

തനിക്കൊപ്പമുള്ള മറ്റൊരു നഴ്‌സിന്റെ സഹായത്തോടെയാണ് സ്വന്തം ജീവന്‍ പണയംവെച്ച് ഇവര്‍ കുഞ്ഞുങ്ങളെ രക്ഷിച്ചത്. തീ പടര്‍ന്ന സമയത്ത് ഒന്നാമത്തെ ഫ്‌ളോറിലെ നഴ്‌സറി വാര്‍ഡിന്റെ ഗ്ലാസുകള്‍ തകര്‍ത്താണ് ഇവര്‍ കുഞ്ഞുങ്ങളെപുറത്തെടുത്തത്.

പെട്ടെന്നായിരുന്നു തീ ആളിപ്പടര്‍ന്നതെന്നും കുഞ്ഞുങ്ങളെ കിടത്തിയിരിരുന്ന നഴ്‌സറിയില്‍ നിന്നും തീപടരുന്നത് കണ്ടയുടന്‍ തന്നെ തങ്ങള്‍ ഒച്ചവെച്ച്കരയാന്‍ തുടങ്ങിയെന്നും എന്നാല്‍അടുത്ത നിമിഷം തന്നെ കുഞ്ഞുങ്ങള്‍ ആ മുറിയില്‍ ഉണ്ടെന്ന ബോധ്യത്തില്‍ സെക്യൂരിറ്റി ജീവക്കാരന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി കുഞ്ഞുങ്ങളെ എടുക്കുകയായിരുന്നെന്നും അമിറാ പറയുന്നു..

നാാല് കുഞ്ഞുങ്ങളെ താനും മൂന്നു കുഞ്ഞുങ്ങളെ സുഹൃത്തും എടുത്തു പുറത്തുകടക്കുകയായിരുന്നു. കുഞ്ഞുങ്ങളെല്ലാ സുരക്ഷിതരാണെന്നും സമയോചിതമായി ഇടപെടാന്‍ സാധിക്കാന്‍ കഴിഞ്ഞതുകൊണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായെന്നും അമിറാ ഇസ്‌മെയില്‍ പറയുന്നു.

Advertisement