മഹത്തരമായ സിനിമ എന്ന് അവകാശപ്പെടുന്നില്ല: ജോണ്‍ ലുഥര്‍ സ്വികരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് ജയസൂര്യ
Entertainment news
മഹത്തരമായ സിനിമ എന്ന് അവകാശപ്പെടുന്നില്ല: ജോണ്‍ ലുഥര്‍ സ്വികരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th May 2022, 5:50 pm

ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജോണ്‍ ലുഥര്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യക്ക് ഒപ്പം സിദ്ദിഖ്, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോള്‍ തുടങ്ങി വന്‍ താര നിര തന്നെ അണി നിരക്കുന്നുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമകളുടെ കണ്ട് മറന്ന ശൈലിയില്‍ നിന്ന് മാറി അല്ല ചിത്രം കഥ പറയുന്നതെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഒരു പരിധി വരെ ജോണ്‍ ലുഥറിന് കഴിയുന്നുണ്ട്.

ചിത്രം സ്വികരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് ജയസൂര്യ ഇപ്പോള്‍.

‘അങ്ങനെ ഒരു പുതിയ സംവിധായകന്‍ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്, അഭിജിത്ത് ജോസഫ്. ജോണ്‍ ലുഥര്‍ കണ്ട് ഒരുപാട് ആളുകള്‍ മെസ്സേജ് വഴിയും വിളിച്ചും ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായങ്ങള്‍ അറിയിച്ചു. അവര്‍ക്കെല്ലാം നന്ദി. കാണാത്ത ഒരുപാട് ആളുകള്‍ ഉണ്ടാകും അവരെല്ലാം സിനിമ കാണു. ഇത് ഒരു മഹത്തായ സിനിമ എന്നൊന്നും അവകാശപ്പെടുന്നില്ല. നമ്മള്‍ എല്ലാവരുടെയും ഒരു കുട്ടി ശ്രമമാണ്. അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇനിയും അഭിജിത്തില്‍ നിന്ന് നല്ല സിനിമകള്‍ സംഭവിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ജയസൂര്യ പറയുന്നത്.

തന്റെ സാമുഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം നന്ദി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രവീണ്‍ പ്രഭാകരാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്, സംഗീതം ഷാന്‍ റഹ്‌മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.

Content Highlights : Jayasurya express Gratitude for accepting his new movie John Luther