എഡിറ്റര്‍
എഡിറ്റര്‍
സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ജയസൂര്യ
എഡിറ്റര്‍
Monday 10th June 2013 3:51pm

jayasurya

മലയാള സിനിമയിലെ യുവ നടന്‍ ജയസൂര്യ നിര്‍മ്മാണ രംഗത്തേക്ക് വരുന്നു. ഇതുവരെ 70 സിനിമകളിലാണ് ജയസൂര്യ അഭിനയിച്ചിട്ടുള്ളത്.

കരിയറിലെ 71 മത്തെ ചിത്രമായ ‘പുണ്യാളനാണ്’ ജയസൂര്യ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

Ads By Google

രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്റെ കൂടെ ചേര്‍ന്നാണ് ജയസൂര്യ സിനിമാ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ കമ്പനിയുടെ പേരെന്താണെന്ന് തീരുമാനിച്ചിട്ടില്ല.

ദിലീപ് നായകനായി അഭിനയിച്ച പാസഞ്ചര്‍ എന്ന സിനിമയോടെയാണ് രഞ്ജിത് സിനിമാ നിര്‍മ്മാണ രംഗതെത്തിയത്. അതിന് ശേഷമുള്ള രഞ്ജിത്തിന്റെ നാലാമത്തെ ചിത്രമാണ് പുണ്യാളന്‍.

ചിത്രത്തില്‍ തൃശ്ശൂര്‍ക്കാരനായ ജോയ് താക്കോല്‍ക്കാരന്‍ എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ബിസിനസുകാരനാകാന്‍ ശ്രമിക്കുന്നയാളാണ് ജോയ്.

ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമിതെന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞു. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരുന്നു. കഥ കേട്ടപ്പോള്‍ വളരെയധികം ഇഷ്ടമായെന്നും, ഉടനെ രഞ്ജിത് ശങ്കറിനോടൊപ്പം സിനിമ നിര്‍മ്മിക്കാനൊരുങ്ങുകയായിരുന്നെന്നും ജയസൂര്യ പറഞ്ഞു.

Advertisement