മേരിക്കുട്ടി കഴിഞ്ഞാല്‍ എനിക്ക് ചിത്രങ്ങളേയില്ല; മനസുതുറന്ന് ജയസൂര്യ
Mollywood
മേരിക്കുട്ടി കഴിഞ്ഞാല്‍ എനിക്ക് ചിത്രങ്ങളേയില്ല; മനസുതുറന്ന് ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th June 2018, 2:57 pm

“മേരിക്കുട്ടി” കരിയറിയിലെ തന്നെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. പ്രേക്ഷകര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ ആത്മവിശ്വാസവും സന്തോഷവും ജയസൂര്യയ്ക്ക് ഉണ്ട്. തന്നെ എക്‌സൈറ്റ് ചെയ്യുന്ന സിനിമകള്‍ മാത്രമേ ചെയ്യുള്ളൂവെന്നും അതില്‍ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കുമെന്നും മേരിക്കുട്ടിയും അതോപോലെയാണെന്നും ജയസൂര്യ പറയുന്നു.

നമ്മള്‍ നമ്മെ തിരിച്ചറിയുന്ന ഒരു സമയമുണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ ആ പാതയിലൂടെയേ സഞ്ചരിക്കാനാകൂ. ജനങ്ങള്‍ നമ്മളിലൊരു വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്ന് തോന്നിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് മാറി നടക്കാനാകില്ല. ഒരു സമാധാനമുണ്ടാകില്ല പിന്നീട്. അതുകൊണ്ടാണ്. മേരിക്കുട്ടി കഴിഞ്ഞാല്‍ എനിക്ക് ചിത്രങ്ങളേയില്ല. അത് വേറൊന്നും കൊണ്ടല്ല, എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ചിത്രങ്ങളേ ചെയ്യൂ എന്ന് തീരുമാനിച്ച് കഴിഞ്ഞതു കൊണ്ടാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു.


സഖ്യം വേണ്ടെങ്കില്‍ പിരിഞ്ഞുപോകാം; ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ജെ.ഡി.യു


“”കഴിഞ്ഞ വര്‍ഷം ആകെ മൂന്നു സിനിമകളേ ചെയ്തുള്ളൂ. വരുമ്പോള്‍ ചെയ്യാം…അതെന്തായാലും നന്നായി ചെയ്യണം. വലിയ ഹിറ്റ് ആയില്ലെങ്കിലും നല്ല ചിത്രങ്ങളാകണം എന്ന് ആഗ്രഹമുണ്ട്. നമ്മള്‍ എത്രമാത്രം ഒരു കഥാപാത്രത്തെ അന്വേഷിക്കുന്നുവോ അത്രമാത്രം അതിലേക്കെത്താനാകും. അതാണ് കഥാപാത്രമായി മാറുന്ന കാര്യത്തില്‍ സംഭവിക്കുന്നത്. അത്രേയുള്ളൂ. അങ്ങനെ എനിക്ക് അന്വേഷിക്കാന്‍ തോന്നുന്ന കഥാപാത്രങ്ങള്‍ വരട്ടെ. അപ്പോള്‍ നോക്കാം””- എന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം.

അവാര്‍ഡുകള്‍ തന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്നും നല്ല ചിത്രങ്ങള്‍ ചെയ്യണം എന്നുമാത്രമേയുള്ളൂവെന്നും ജയസൂര്യ പറയുന്നു.

“പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന, മനസ്സില്‍ തങ്ങി നില്‍ക്കുന്ന സിനിമകള്‍ ചെയ്യണം. ഷാജി പാപ്പനെ നമ്മള്‍ ഓര്‍ത്തിരിക്കും. അയാളുടെ കോമഡിയും രൂപവുമെല്ലാം അങ്ങനെ പെട്ടെന്ന് മറക്കില്ല. പക്ഷേ ഞാന്‍ അവാര്‍ഡും വാങ്ങി നില്‍ക്കുന്ന സ്റ്റില്‍ ഫോട്ടോ എത്ര പേരുടെ മനസ്സില്‍ നിലനില്‍ക്കും”- ജയസൂര്യ ചോദിക്കുന്നു.


ഇത് അവളെ അപമാനിക്കുന്ന തീരുമാനം; ദിലീപിനെ തിരിച്ചെടുത്ത അമ്മയോട് ചോദ്യങ്ങളുമായി വനിതാ സംഘടന


ചിത്രം പുറത്തിറങ്ങിയ ശേഷം ഒരു ഇംഗ്ലിഷ് ഓണ്‍ലൈനില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു…ഈ സിനിമയുടെ റേറ്റിങ് ഞങ്ങള്‍ അഞ്ച് എന്ന് തീരുമാനിച്ചുവെന്ന്. ഇതുവരെ ഏറ്റവും നല്ല ചിത്രത്തിന് 4.5 അല്ലെങ്കില്‍ 4 ഒക്കെ കൊടുത്ത ചരിത്രമേയുള്ളൂ. ആ സ്ഥാനത്താണ് ഇവിടെ ഇത് സംഭവിച്ചത്. മലയാളത്തിലെ ഓണ്‍ലൈന്‍ സൈറ്റുകളും ഒന്നടങ്കം നല്ലതു പറഞ്ഞു.

സാധാരണ അങ്ങനെ സംഭവിക്കാറില്ല. മുന്‍പത്തേക്കാള്‍ വ്യത്യസ്തമായി എനിക്ക് അനുഭവപ്പെട്ട കാര്യം ഇതാണ്. അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അടുത്തൊരു നല്ല ചിത്രം വരുമ്പോഴും അതിന് വാക്കുകള്‍ കൊണ്ടു മാധ്യമങ്ങള്‍ നല്‍കുന്ന വലിയ പിന്തുണയ്ക്ക് ഒട്ടും പിശുക്കുണ്ടാവില്ല. അഞ്ചില്‍ അഞ്ച് നല്‍കാന്‍ അവര്‍ മടിച്ച് നില്‍ക്കില്ല. അതൊരു വലിയ കാര്യമാണ്.-ജയസൂര്യ പറയുന്നു.