എഡിറ്റര്‍
എഡിറ്റര്‍
തിരുവോണനാളില്‍ ഓണക്കോടിയുമായി ദിലീപിനെക്കാണാന്‍ ജയറാം
എഡിറ്റര്‍
Monday 4th September 2017 4:49pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ തിരുവോണനാളില്‍ ജയറാം എത്തി. നേരത്തെ ജാമ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലില്‍ തുടരുന്ന ദിലീപിനെക്കാണാന്‍ മലയാളസിനിമയിലെ താരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു.

എന്നാല്‍ സൂപ്പര്‍താരം ജയറാം ദിലീപിനെക്കണ്ടതോടെ മലയാള സിനിമയില്‍ ദിലീപിന് പിന്തുണ കൂടുന്നു എന്നാണ് വ്യക്തമാകുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും ദിലീപിന്റെ മകളും നേരത്തെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ  സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും എത്തി.


Also Read: ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്ന് പെലീസ് അത്യാധുനിക തോക്കുകളടക്കം വന്‍ ആയുധശേഖരം പിടികൂടി


അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി ദിലീപിന് അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.

Advertisement