എഡിറ്റര്‍
എഡിറ്റര്‍
ദേശീയ നിക്ഷേപക ബോര്‍ഡ് രൂപീകരണം അഴിമതിക്ക് വേണ്ടി: ജയന്തി നടരാജന്‍
എഡിറ്റര്‍
Wednesday 10th October 2012 1:53pm

ന്യൂദല്‍ഹി: വന്‍കിട പദ്ധതികള്‍ക്ക് അതിവേഗം അനുമതി നല്‍കുന്നതിന് ദേശീയ നിക്ഷേപക ബോര്‍ഡ് രൂപവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര പരിസ്ഥിതിമന്ത്രി ജയന്തി നടരാജന്‍ രംഗത്ത്.

രാജ്യത്തേക്ക് നിക്ഷേപമൊഴുകാനുള്ള  തടസ്സമൊഴിവാക്കാനെന്ന പേരിലാണ് ദേശീയനിക്ഷേപ ബോര്‍ഡ് എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടവച്ചതെന്നും ജയന്തി നടരാജന്‍ പറഞ്ഞു. ഈ നീക്കം വലിയ അഴിമതികള്‍ക്കിടയാക്കുമെന്നാണ് ജയന്തി നടരാജന്റെ നിലപാട്.

Ads By Google

മന്ത്രാലയങ്ങള്‍ അനുമതി വൈകിച്ചാല്‍ നിക്ഷേപക ബോര്‍ഡിന് നേരിട്ടനുമതി നല്‍കാമെന്ന നിര്‍ദേശത്തിനെതിരെ ജയന്തി നടരാജന്‍   പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

തീരുമാനങ്ങളെടുക്കാന്‍ മന്ത്രാലയങ്ങള്‍ക്കുള്ള അധികാരം മറികടന്ന് ധനമന്ത്രാലയത്തിന് പരമാധികാരം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജയന്തി നടരാജന്‍ പറയുന്നു.

വന്‍കിട വൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടും അവയില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും പ്രകൃതിവിഭവങ്ങള്‍ കൈക്കലാക്കുക മാത്രമാണ് പലരുടേയും ലക്ഷ്യമെന്നും പരിസ്ഥിതി മന്ത്രി കുറ്റപ്പെടുത്തുന്നു.

ആയിരം കോടി രൂപയിലധികം മുതല്‍മുടക്കുള്ള പദ്ധതികള്‍ക്ക് നേരിട്ട് അനുമതി നല്‍കാന്‍ അധികാരമുള്ളതായിരിക്കും നിക്ഷേപക ബോര്‍ഡ്. വിവിധ മന്ത്രാലയങ്ങളില്‍നിന്ന് അനുമതിക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയോ ധനമന്ത്രിയോ ആയിരിക്കും തലവന്‍.

Advertisement