ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
കര്‍ണാടക ജയനഗര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ വിജയക്കുതിപ്പ്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 10:28am

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. നാലാം റൗണ്ട് പിന്നിടുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 5000 ത്തിലേറെ വോട്ടിന് പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്നിലാണ്. ബി.ജെ.പിയുടെ ബി.എന്‍ പ്രഹ്ലാദിനെ 5348 വോട്ടിന് പിന്നിലാക്കി കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിയാണ് മുന്നില്‍.

മെയ് 12 നായിരുന്നു കര്‍ണാടകയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് വിജയനഗറില്‍ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.


Dont Miss ’15 ദിവസത്തിനകം പാര്‍ട്ടി വിടണം; ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ’: ആസ്സാമിലെ ബി.ജെ.പി എം.എല്‍.എയ്ക്ക് തോക്കിന്‍തിര അടങ്ങിയ ഭീഷണിക്കത്ത്


വിജയകുമാറിന്റെ സഹോദരനായിരുന്നു പിന്നീട് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡി.

ജനതാദള്‍ (എസ്) ജൂണ്‍ 5 ന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും, ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയും കൂടി ചെയ്തതോടെ കോണ്‍ഗ്രസ്-ബി.ജെ.പി പോരാട്ടത്തിനാണ് ജയനഗര്‍ സാക്ഷ്യംവഹിച്ചത്.

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,11,989 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.

Advertisement