എഡിറ്റര്‍
എഡിറ്റര്‍
പത്ത് രൂപയ്ക്ക് കുടിവെള്ളം; പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് ജയലളിത
എഡിറ്റര്‍
Friday 21st June 2013 4:58pm

minarel-water

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് നേതാക്കള്‍. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്നെ. പത്ത് രൂപയ്ക്ക്  മിനറല്‍ വാട്ടര്‍ പ്രഖ്യാപിച്ചാണ് ജയലളിത വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നത്.

അമ്മ എന്ന പേരില്‍ സെപ്തംബര്‍ മുതല്‍ മിനറല്‍ വാട്ടര്‍ കമ്പനി തുടങ്ങുമെന്നാണ് ജയലളിതയുടെ പ്രഖ്യാപനം. കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വില്‍പ്പന ആരംഭിച്ചതിന് പിന്നാലെയാണ് വെള്ളവും വില കുറച്ച് നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി തീരുമനിച്ചരിക്കുന്നത്.

Ads By Google

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മാര്‍ക്കറ്റ് വിലയേക്കാള്‍ അമ്പത് ശതമാനം കുറഞ്ഞ വിലയില്‍ പച്ചക്കറി വില്‍പ്പന ആരംഭിച്ചത്. ഇതിന് വന്‍ സ്വീകാര്യതയും ജനങ്ങള്‍ക്കിടയില്‍ ലഭിച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ മിക്‌സര്‍ ഗ്രൈന്‍ഡറും ടെലിവിഷനും വാഗ്ദാനം ചെയ്തായിരുന്നു ജയലളിത ഭാഗ്യം കൊ    യ്തത്. ഈ ഭാഗ്യം കുടിവെള്ളത്തിലൂടെ വീണ്ടും ലഭിക്കുമോയെന്നാണ് അണികളുടെ ആശങ്ക.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു രൂപയ്ക്ക് ഇഡ്ഡലി നല്‍കിക്കൊണ്ടുള്ള കാന്റീനും വമ്പന്‍ വിജയമായിരുന്നു.

Advertisement