Administrator
Administrator
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് ജയലളിത
Administrator
Tuesday 14th June 2011 3:07pm

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിര്‍ദേശം വനം,പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്കു നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അവരിക്കാര്യം ഉന്നയിച്ചത്.

അണക്കെട്ടിലെ ജലനിരപ്പു 142 അടിയാക്കി ഉയര്‍ത്താനുള്ള സുപ്രീംകോടതി അനുമതിയ്‌ക്കെതിരെയാണ് കേരളം നിയമം പാസാക്കിയത്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. പ്രസ്തുതകേസില്‍ വിധി വരുന്നതുവരെ അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ കേരളത്തെ അനുവദിക്കരുതെന്നും ജയലളിത ആവശ്യപ്പെട്ടു.

തമിഴ്‌നാടിന് അര്‍ഹതപ്പെട്ട വെള്ളം തരാതിരിക്കാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ അണക്കെട്ട് നിര്‍മ്മാണമെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷമാണ് കേരളം പുതിയ ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും ജയലളിത പറഞ്ഞു. തമിഴ്‌നാട് നടത്തുന്ന അറ്റകുറ്റപ്പണിയില്‍ ഇടപെടാനുള്ള കേരളത്തിന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

Advertisement