എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധം: ജയലളിത
എഡിറ്റര്‍
Saturday 6th October 2012 3:27pm

ചെന്നൈ: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജലളിത. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍  മൂടിവയ്ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇവയെന്നാണ് ജയലളിത ആരോപിക്കുന്നത്.

Ads By Google

സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം തന്ത്രങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ജയലളിത പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ ജനവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശവുമായി ജയലളിത രംഗത്തെത്തിയിരിക്കുന്നത്.

Advertisement