എഡിറ്റര്‍
എഡിറ്റര്‍
ജവാന്‍ ഓഫ് വെള്ളിമല അടുത്തയാഴ്ച്ചയെത്തും
എഡിറ്റര്‍
Tuesday 9th October 2012 10:35am

മമ്മൂട്ടി-മമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമല അടുത്തയാഴ്ച്ച തിയേറ്ററുകളിലെത്തും. പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വെള്ളിമല എന്ന ഗ്രാമത്തിലെ ഡാം ഓപ്പറേറ്ററുടെ ജീവിതത്തിലൂടെയാണ് ജവാന്‍ ഓഫ് വെള്ളിമല കഥ പറയുന്നത്. ചിത്രത്തില്‍ ഒറ്റക്കണ്ണനായാണ് മമ്മൂട്ടി എത്തുന്നത്. ശ്രീനിവാസന്‍, ആസിഫ് അലി, സാദിഖ്, ബാബുരാജ്, കോട്ടയം നസീര്‍, ജോജോ, സുനില്‍ സുഗത, അമിത് ലയോണ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Ads By Google

മമ്മൂട്ടി അവതരിപ്പിക്കുന്ന അമ്പത്തിയഞ്ചാമത്തെ സംവിധായകനാണ് അനൂപ് കണ്ണന്‍. ലാല്‍ ജോസിന്റെ അസിസ്റ്റന്റായാണ് അനൂപ് കണ്ണന്‍ സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ലാല്‍ ജോസിന്റെ കൂടെ തന്നെ സഹസംവിധായകനായി.

സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടാണ് അനൂപ് കണ്ണനുള്ളത്. ‘നമ്മുടെ ധാര്‍ഷ്ട്യം പ്രതിഫലിപ്പിക്കാനുള്ളതോ അടിച്ചേല്‍പ്പിക്കാനുള്ളതോ അല്ല സിനിമ. അതില്‍ ധാര്‍മികതയുണ്ടാകണം,ലാളിത്യമുണ്ടാകണം.’ അനൂപ് കണ്ണന്‍ പറയുന്നു.

ജയിംസ് ആല്‍ബര്‍ട്ടാണ്‌ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, വേണുഗോപാല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Advertisement